National News

കത്തിയും കട്ടറും ഉപയോഗിച്ച് മൃതദേഹം കഷണങ്ങളാക്കി അലമാരയിൽ സൂക്ഷിച്ചു, അമ്മയെ കൊന്ന മകൾ അറസ്റ്റിൽ

മുംബൈ: അമ്മയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി പ്ലാസ്റ്റിക് കറവറുകളിൽ 3 മാസത്തോളം അലമാരയിൽ സൂക്ഷിച്ച മകൾ അറസ്റ്റിലായി. ദാദറിനടുത്ത് ലാൽബാഗിൽ വീണ പ്രകാശ് ജയിൻ (53) എന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ മകൾ റിംപിൾ പ്രകാശ് ജയിൻ (22) ആണ് പിടിയിലായത്.

കഴിഞ്ഞ ഡിസംബറിലാണ് വീണയെ കൊലപ്പെടുത്തിയത്. കത്തിയും കട്ടറും ഉപയോഗിച്ച് കൈകളും കാലുകളും ഉൾപ്പെടെ മുറിച്ചുമാറ്റി പല കഷണങ്ങളായി സൂക്ഷിച്ചെന്ന് പൊലീസ് വ്യക്തമാക്കി.ഭർത്താവിന്റെ മരണശേഷം വീണയും മകളും ഒരുമിച്ചായിരുന്നു വീട്ടിൽ താമസം.

2 മാസം മുൻപ് വീണയെ കാണാൻ സഹോദരൻ എത്തിയപ്പോൾ ഉറങ്ങുകയാണെന്നും പിന്നീട് പുറത്തു പോയിരിക്കുകയാണെന്നും റിംപിൾ പറഞ്ഞു. പല തവണ വീട്ടിൽ എത്തിയപ്പോഴും വീണയെ കാണാതെ വന്നതോടെ സഹോദരനു സംശയമായി. റിംപിളിന്റെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയോതടെയാണ് പൊലീസിൽ വിവരം അറിയിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!