
മലപ്പുറം: മലപ്പുറം നിലമ്പൂർ മൂത്തേടത്ത് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച സരോജിനിയുടെ മൃതദേഹം സംസ്കരിച്ചു. മൂത്തേടം ഉച്ചക്കുളത്തെ വീടിനോട് ചേർന്ന ഭാഗത്താണ് മൃതദേഹം സംസ്കരിച്ചത്. ഇന്നലെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോര്‍ട്ടം നടപടികൾ പൂർത്തിയാക്കിയതിന് ശേഷം നിലമ്പൂർ ജില്ലാ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്. ഇന്ന് രാവിലെയാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയത്.