
സോഫ്റ്റ്‌വെയർ അപ്ഡേഷന് പിന്നാലെ ഫോൺ ഡിസ്പ്ലേയിൽ വരകൾ വീണ ഉപഭോക്തവിന് നഷ്ടപരിഹാരം നൽകാൻ ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. അപ്ഡേഷന് ശേഷം ഡിസ്പ്ലേയിൽ പച്ച വര വീണുവെന്നും, ഡിസ്പ്ലേ അവ്യക്തമായെന്നുമായിരുന്നു പരാതി. എറണാകുളം സ്വദേശിയാണ് വൺപ്ലസ് ഫോണിന് എതിരെ പരാതിയുമായി രംഗത്തെത്തിയത്.2021 ഡിസംബറിലാണ് പരാതിക്കാരൻ 43,999 രൂപയുടെ ഫോൺ വാങ്ങുന്നത്. കംപ്ലയിന്റുമായി ബന്ധപ്പെട്ട പലതവണ സർവീസ് സെന്ററിനെ സമീപിച്ചിരുന്നു. ഇതിനിടയിൽ ഫോണിന്റെ പ്രവർത്തനം കൂടുതൽ മോശമായി ഇതിനു പിന്നാലെയാണ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചതെന്ന് പരാതിയിൽ പറയുന്നു.