Kerala News

ടി പി ആർ 36 കടന്ന തിരുവനന്തപുരത്ത് സിപിഎമ്മിൻ്റെ ജില്ലാ സമ്മേളനം അടച്ചിട്ട മുറിയിൽ , തൃശൂരിൽ വീണ്ടും തിരുവാതിര ബി ജെ പിയുടെ പ്രതിഷേധം

കോവിഡ് നിയന്ത്രണങ്ങൾക്ക് പുല്ലുവില നൽകി സി പി ഐ എമ്മും ബി ജെ പിയും. ടി പി ആർ 36 കടന്ന തിരുവനന്തപുരത്ത് സി പി ഐ എം ജില്ലാ സമ്മേളനം നടത്തിയത് അടച്ചിട്ട ഹാളിൽ .കൂടാതെ ടി പി ആർ 27 കടന്ന തൃശൂരിൽ സി പി ഐഎമ്മിന്റെ മെഗാ തിരുവാതിരയും ആളെ കൂട്ടിയുള്ള ബിജെ പിയുടെ പ്രതിഷേധ പ്രകടനവും നടന്നു. തൃശൂർ തെക്കുംകര വെസ്റ്റ് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച തിരുവാതിരയിൽ 80 ഓളം പേർ പങ്കെടുത്തു. എന്നാൽ ആൾക്കൂട്ട പരിപാടികൾ കോൺഗ്രസ് ഉപേക്ഷിച്ചു.

തിരുവനന്തപുരത്ത് സിപിഐഎം ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് നടന്ന തിരുവാതിര വിവാദമായതിന്
ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് വീണ്ടും സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കി തൃശൂരിലും മെഗാ തിരുവാതിര സംഘടിപ്പിച്ചത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ 80 പേരെ പങ്കെടുപ്പിച്ചുകൊണ്ട് വീണ്ടും തിരുവാതിര സംഘടിപ്പിക്കുന്നത് വലിയ വിമർശനങ്ങൾക്കാകും വഴിയൊരുക്കുക.

ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് ജനുവരി 13നാണ് സിപിഐഎം തിരുവനന്തപുരത്ത് മെഗാ തിരുവാതിര സംഘടിപ്പിച്ചത്. 550 പേരെ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു തിരുവാതിര. സംഭവം വിവാദമായതിന് പിന്നാലെ മെഗാ തിരുവാതിരയിൽ പങ്കെടുത്തവർക്കെതിരെ പാറശാല പൊലീസ് കേസെടുത്തിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!