Trending

തീയേറ്ററുകൾക്ക് പുതു ജീവൻ നൽകി മാസ്റ്റർ 100 കോടി ക്ലബ്ബില്‍

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് വിജയ് നായകനായി പൊങ്കല്‍ റിലീസ് ആയി തിയറ്ററുകളിലെത്തിയ ‘മാസ്റ്ററിന്റെ ‘ഗോള ബോക്സ് ഓഫീസിലെ ഗ്രോസ് കളക്ഷന്‍ 100 കോടി. ആദ്യ മൂന്ന് ദിനങ്ങളിലാണ് ചിത്രം 100 കോടി നേട്ടം കൈവരിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടായേക്കും.ആദ്യദിനത്തില്‍ തമിഴ്നാട്ടില്‍ നിന്നുമാത്രം 25 കോടിയാണ് ചിത്രം കളക്ട് ചെയ്തത് . കേരളമുള്‍പ്പെടെയുള്ള മറ്റു തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ചിത്രം മികച്ച ഗ്രോസ് നേടിയിരുന്നു.

ആന്ധ്ര/തെലങ്കാന 10.4 കോടി, കര്‍ണാടക 5 കോടി, കേരളം 2.17 കോടി എന്നിങ്ങനെയായിരുന്നു തെന്നിന്ത്യയില്‍ ‘മാസ്റ്ററി’ന്‍റെ ആദ്യദിന കളക്ഷന്‍. റിലീസ് ദിനത്തിലെ മാത്രം ചിത്രത്തിന്‍റെ ഇന്ത്യന്‍ കളക്ഷന്‍ 44.57 കോടി ആയിരുന്നു.കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ബോക്സ് ഓഫീസില്‍ 100 കോടി നേട്ടം കൈവരിക്കുന്ന എട്ടാമത്തെ വിജയ് ചിത്രമാണ് മാസ്റ്റര്‍.

Master box office collection Day 3: Vijay-starrer enters Rs 100 crore club  | Entertainment News,The Indian Express

മധുര ഉള്‍പ്പെടെ തമിഴ്നാട്ടിലെ പല സെന്‍ററുകളിലും കേരളത്തിലെ അപൂര്‍വ്വം സെന്‍ററുകളിലുമടക്കം തിരക്ക് കാരണം പുതിയ സ്ക്രീനുകള്‍ ആഡ് ചെയ്തിരുന്നു.കേരളത്തില്‍ രണ്ടാംദിനത്തില്‍ 1.66 കോടി കളക്ട് ചെയ്ത ചിത്രം തമിഴ്നാട്ടില്‍ നിന്നും മറ്റു തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലും മികച്ച കളക്ഷന്‍ തുടര്‍ന്നു.

ഒപ്പം വിദേശ മാര്‍ക്കറ്റുകളിലും. വിദേശ മാര്‍ക്കറ്റുകളില്‍ ഗള്‍ഫില്‍ നിന്ന് ആദ്യ രണ്ട് ദിനത്തില്‍ 1.35 മില്യണ്‍ ഡോളര്‍, സിംഗപ്പൂര്‍- 3.7 ലക്ഷം ഡോളര്‍, ഓസ്ട്രേലിയ- 2.95 ലക്ഷം ഡോളര്‍, ശ്രീലങ്ക- 2.4 ലക്ഷം ഡോളര്‍, യുഎസ്എ- 1.5 ലക്ഷം ഡോളര്‍ എന്നിങ്ങനെയാണ് കണക്കുകള്‍. രണ്ട് ദിനങ്ങളിലെ ചിത്രത്തിന്‍റെ ആഗോള ഗ്രോസ് കളക്ഷന്‍ 86.50 കോടി എന്നായിരുന്നു പുറത്തുന്ന കണക്കുകള്‍.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!