കുന്ദമംഗലം; കുന്ദമംഗലം സിന്ധു തിയേറ്ററിന് സമീപം അമിത വേഗതയില്‍ വന്ന കാര്‍ ഇടിച്ച് ബൈക്ക് യാത്രികന് പരിക്ക്. പന്തീര്‍പ്പാട് സ്വദേശി ക്കാാണ് പരിക്കേറ്റത്.. കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച ശേഷം അന്‍ഷിദ് കാറിന്റെ മുകളിലേക്ക് തെറിച്ച് വീഴുകയായിരുന്നു. കാറിന്റെ മുന്‍ഭാഗത്തെ ചില്ലിന്റെ മുകളിലേക്കാണ് വീണത്. സ്‌കൂട്ടര്‍ കാറിന്റെ അടിയില്‍ ആയിട്ടുണ്ട്. പരിക്കേറ്റ അന്‍ഷിദിനെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയിട്ടുണ്ട്. അമിതവേഗതയില്‍ കാര്‍ വന്നതാണ്് അപകട കാരണം എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
കുന്ദമംഗലത്ത് വാഹനാപകടം; കാര്‍ ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

