മാധ്യമ പ്രവർത്തകൻ എസ്‌വി പ്രദീപിന്റെ മരണത്തിൽ അന്വേഷണം പുരോഗമിക്കുന്നു.തിരുവനന്തപുരം ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ പ്രദീപിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
അപകടം ഉണ്ടാക്കിയെന്ന് കരുതപ്പെടുന്ന ടിപ്പർ ലോറിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ടിപ്പർ കേന്ദ്രീകരിച്ചാണ് പ്രത്യേക സംഘത്തിന്റെ അന്വേഷണം. ഇന്നലെ ഉച്ച തിരിഞ്ഞ് 3.10 നാണ് തിരുവനന്തപുരത്ത് നിന്ന് പള്ളിച്ചലിലേക്ക് പോകുന്നതിനിടയിൽ ലോറിയുടെ മധ്യഭാഗം ഇടിച്ച് പ്രദീപ് റോഡിൽ വീഴുകയായിരുന്നു എന്ന് പോലീസ് കണ്ടെത്തിയത് . തുടർന്ന് വാഹനത്തിന്റെ പിൻചക്രങ്ങൾ ശരീരത്തിലൂടെ കയറിയിറങ്ങി എന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്.വാഹനത്തെ കുറിച്ചും ഡ്രൈവറെ കുറിച്ചും മറ്റു വിവരങ്ങൾ ഒന്നും തന്നെ പൊലീസിന് ലഭ്യമല്ല. കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുക യാണ് എസ്.വി.പ്രദീപിന്റെ വാഹനാപകടത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യം ശക്തമാണ്.കൂടാതെ പ്രദീപിന് സാമൂഹികമാധ്യമങ്ങളിലുടെ ഭീഷണി ഉണ്ടായിരുന്നതായി കുടുംബം പറയുന്നു.ഇന്ന് വൈകീട്ടോടെ കേസിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്ന് ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ ജനശബ്‌ദത്തോട് പറഞ്ഞു