International

ബഹ്‌റൈനിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ അഞ്ചു മലയാളികളിൽ ഒരാൾ മരിച്ചു

മനാമ: ബഹ്റൈനിൽ താമസ സ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ അഞ്ച് മലയാളികളിൽ ഒരാൾ മരിച്ചു. തൃശൂർ ചെന്ത്രാപിന്നി വിളമ്പത്ത് അശോകന്‍റെ മകൻ രജീബ് (39) ആണ്‌ മരിച്ചത്.

നാല് പേർ ഗുരുതര നിലയിൽ ചികിത്സയിലാണ്. റിഫക്കടുത്ത് ഹജിയാത്തിൽ ന്യൂ സൺലൈറ്റ് ഗാരേജിലെ ജീവനക്കാരാണ് മൂന്നുപേർ. ഇവരുടെ സുഹൃത്തുകളാണ് മറ്റ് രണ്ട്പേർ.

ശനിയാഴ്ച രാവിലെ വർക്ക്ഷോപ്പ് തുറക്കാത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയവരാണ് താമസ സ്ഥലത്ത് അബോധാവസ്ഥയിൽ ഇവരെ കണ്ടെത്തിയത്. അതേതുടർന്ന് പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തിയാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്.

മായയാണ് റജീബിന്‍റെ ഭാര്യ. ഒരു മകളുണ്ട്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!