GLOBAL News

ഇന്ത്യാ-യുഎഇ സഹകരണം ശക്തിപ്പെടുത്താൻ സഹായിക്കും; യുഎഇ യിൽ എത്തിയ നരേന്ദ്ര മോദിക്ക് ഊഷ്മള വരവേൽപ്പ്

യുഎഇ സന്ദർശനത്തിനായി തലസ്ഥാനമായ അബുദാബിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള വരവേൽപ്. അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വിമാനത്താവളത്തിലെത്തി പ്രധാനമന്ത്രിയെ സ്വീകരിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായും മോദി കൂടിക്കാഴ്ച നടത്തും.

ഇന്ത്യാ-യുഎഇ സഹകരണം ശക്തിപ്പെടുത്താൻ സന്ദർശനം സഹായിക്കുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഇന്ത്യൻ രൂപയിൽ യുഎഇയുമായി വ്യാപാരം നടത്താനുള്ള ധാരണ പത്രത്തിലും ഡൽഹി ഐഐടിയുടെ ഓഫ് ക്യാമ്പസ് അബുദാബിയിൽ തുടങ്ങാനുള്ള ധാരണ പത്രത്തിലും ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കും.

ഇന്ത്യയും യുഎഇ-യും തമ്മിലുള്ള സെപാ കരാറിന്റെ പരിധിയിൽ ആരോ​ഗ്യം-വിദ്യാഭ്യാസം തുടങ്ങിയ മേഖലകളെ കൂടി ഉൾപ്പെടുത്തുന്ന കാര്യവും സന്ദർശനത്തിൽ ചർച്ച ചെയ്യും. ഫ്രാൻസ് സന്ദർശനം പൂർത്തിയാക്കിയാണ് പ്രധാനമന്ത്രി യുഎഇ-യിൽ സന്ദർശനത്തിനെത്തിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!