തിരുവനന്തപുരം : സ്വർണ്ണ കള്ളക്കടത്ത് കേസിലെ പ്രതികളുമായി ദീർഘകാല ബന്ധമുള്ള പ്രിൻസിപ്പൾ സെക്രട്ടറിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യദ്രോഹ കുറ്റം നടത്തിയ ആളുകളെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു. പ്രൈവറ്റ് സെക്രട്ടറി കുറ്റക്കാരനാണെന്ന് തെളിവുകൾ വരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
മന്ത്രി കെ ടി ജലീലും കുറ്റക്കാരനാണെന്നും കിറ്റ് വാങ്ങാൻ മാത്രം എന്തിനാണ് ഒരു മന്ത്രിയെന്നും ഇന്ന് നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു.
അഴിമതികളുടെ കൂടാരമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി കഴിഞ്ഞിരിക്കുന്നു. കള്ള കടത്തുമായി ബന്ധമുള്ള ആളുകളെ നേരിട്ട് ശിവശങ്കരൻ ബന്ധപെട്ടിട്ടും എന്ത് കൊണ്ട് പുറത്താക്കില്ലായെന്നും ചെന്നിത്തല. ചീഫ് സെക്രട്ടറിയല്ല സി ബി ഐ അന്വേഷണമാണ് വേണ്ടത്
കള്ളക്കടത്തിനു കൂട്ട് നിൽക്കുന്ന, പ്രതികളെ സംരക്ഷിക്കുന്ന ഒരു മുഖ്യമന്ത്രി കേരളത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യം. കൂടുതൽ പ്രക്ഷോഭവുമായി മുൻപോട്ട് പോകും.

