നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനായി വോട്ട് തേടി ഭവന സന്ദർശനം നടത്തി കോൺഗ്രസ് പ്രവർത്തകസമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എം പി.
ആര്യാടൻ ഷൗക്കത്ത് വോട്ടർ ആയ 184 ആം ബൂത്തിലാണ് കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് നൂറോളം വനിതകൾ അടക്കമുള്ള പ്രവർത്തകർക്കൊപ്പം രാവിലെ എട്ടുമണി മുതൽ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിൽ ഭവന സന്ദർശനം നടത്തി വോട്ടർമാരെ നേരിൽകണ്ട് വോട്ട് അഭ്യർത്ഥിച്ചത്.
നിലമ്പൂരിന്റെ സമഗ്രമായ വികസനത്തിന് ആര്യാടൻ ഷൗക്കത്തിന്റെ വിജയം അനിവാര്യമാണെന്ന് വോട്ടർമാരെ നേരിൽകണ്ട് പറഞ്ഞ എംപി തങ്ങളുടെ സമ്മതിദാന അവകാശം കോൺഗ്രസ് സ്ഥാനാർത്ഥിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തി വിനിയോഗിക്കണമെന്ന് വോട്ടർമാരോട് അഭ്യർത്ഥിച്ചു.
ഭവന സന്ദർശനത്തിൽ കൊടിക്കുന്നിൽ സുരേഷ് എം പി യോടൊപ്പം കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. പ്രവീൺകുമാർ, എ കെ നസീർ, ബൂത്ത് കൺവീനർ ശിവൻ, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് നേതാക്കന്മാർ തുടങ്ങിയവർ പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.