kerala

ചെത്തുകടവ് പാലം സർവീസ് റോഡ് നവീകരണം; 27.55 ലക്ഷത്തിൻ്റെ ഭരണാനുമതി

ചെത്തുകടവ് മുഹമ്മദ് അബ്ദുറഹ്മാൻ ബ്രിഡ്ജിൻ്റെ സർവീസ് റോഡ് നവീകരണത്തിന് 27.55 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പിടിഎ റഹീം എംഎൽഎ അറിയിച്ചു. എംഎൽഎയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തിയാണ് ഈ തുക അനുവദിച്ചിട്ടുള്ളത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി താമരശ്ശേരി വരിട്ടിയാക്കിൽ സിഡബ്ല്യുആർഡിഎം റോഡ് പ്രവൃത്തി പൂർത്തീകരിച്ചതോടെ വരിട്ടിയാക്കിൽ ജംഗ്ഷനിലുണ്ടായ തിരക്ക് കുറക്കുന്നതിന് ചെത്തുകടവ് പാലത്തിലേക്കുള്ള സർവീസ് റോഡ് ബൈപാസാക്കി വികസിപ്പിക്കണമെന്ന് ജനപ്രതിനിധികളും പ്രദേശവാസികളും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരിഗണിച്ച് പാലത്തിനോട് ചേർന്നുള്ള റോഡിൻ്റെ വശം ബലപ്പെടുത്തുകയും റോഡിൻ്റെ വീതി കൂട്ടി നവീകരിക്കുകയും ചെയ്യുന്നതിനാണ് തുക അനുവദിച്ചിട്ടുള്ളതെന്നും ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും പിടിഎ റഹീം എംഎൽഎ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala kerala Trending

കാട്ടാന ആക്രമണം; മാനന്തവാടിയില്‍ നിരോധനാജ്ഞ; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ കാട്ടാന ആക്രമണത്തില്‍ മാനന്തവാടി നഗരസഭയിലെ നാല് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറക്കന്മൂല, പയ്യമ്പളി, കുറുവ, കാടന്‍കൊല്ലി മേഖലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വനംവകുപ്പിനുണ്ടായ വീഴ്ചകള്‍
kerala kerala politics

വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാട്; വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ. വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാടാണെന്നാണ് പാര്‍ട്ടി ന്യായീകരിക്കുന്നത്. കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയമാണ്.
error: Protected Content !!