Trending

സപ്ലൈകോ വിലവർധനവ് നിയമസഭയിലുന്നയിച്ച് പ്രതിപക്ഷം;ചർച്ച കൂടാതെയാണ് വില കൂട്ടിയത്, ബഹളമയമായി നിയമസഭ

സപ്ലൈകോ വിലവർധനവ് നിയമസഭയിലുന്നയിച്ച് പ്രതിപക്ഷം. സഭ സമ്മേളിക്കുമ്പോൾ വില കൂട്ടിയത് സഭയോടുള്ള അവഹേളനമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സഭയിൽ ചർച്ച കൂടാതെയാണ് വില കൂട്ടിയത്. വില കൂട്ടില്ലെന്ന് വാക്ക് കൊടുത്താണ് എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതെന്നും സതീശൻ പറഞ്ഞു. വില വർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രം​ഗത്തെത്തിയതോടെ സതീശനെ തടസപ്പെടുത്തി കൊണ്ട് ഭരണപക്ഷം രം​ഗത്തെത്തുകയായിരുന്നു. തുടർന്ന് പ്രതിപക്ഷ അം​ഗങ്ങൾ പ്ലക്കാർഡുമായി പ്രതിഷേധിച്ചു.നടുത്തളത്തിലിറങ്ങി സ്പീക്കറുടെ അടുത്തെത്തിയാണ് പ്രതിഷേധിച്ചത്. ഭരണപക്ഷവും സീറ്റിൽ നിന്ന് എഴുന്നേറ്റതോടെ സഭയിൽ ബഹളമായി. സ്പീക്കറുടെ ഇരിപ്പിടം മറച്ചുകൊണ്ടും വലിയ ബാനർ ഉയർത്തിപ്പിടിച്ച് കൊണ്ടുമായിരുന്നു പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ധന വിനിയോഗ ബില്ലും വോട് ഓൺ അക്കൗണ്ടും ചർച്ച കൂടാതെ പാസാക്കി. തുടർന്ന് നിയമ സഭ അനിശ്ചിത കാലത്തേക്ക് പിരിയുകയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!