Trending

വടക്കൻ ജില്ലകളിൽ വോട്ടെടുപ്പ് പുരോ​ഗമിക്കുന്നു; ഇതുവരെ 7.92 ശതമാനം പോളിം​ഗ്; ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര

കോഴിക്കോട്: സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള മൂന്നാംഘട്ട തെരഞ്ഞെടുപ്പ് ഒന്നരമണിക്കൂർ പിന്നിടുമ്പോൾ 7.92 ശതമാനം പോളിം​ഗ്.  കണ്ണൂർ – 8.1,  കോഴിക്കോട് – 7.75,  മലപ്പുറം – 7.92,  കാസർകോട് – 7.92എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പോളിം​ഗ് ശതമാനം. 

മലപ്പുറം സെന്റ് ജമ്മാസ് സ്കൂളിൽ പോളിംഗ് ഇതുവരെ തുടങ്ങിയില്ല. മെഷീൻ തകരാർ ആണ് കാരണം. ചെറുകാവ് പഞ്ചായത്ത് കുഴിയേടം വാർഡിൽ ഹസ് നിയ മദ്രസയിൽ വോട്ടിംഗ് യന്ത്രം തകരാർ ആയതിനെത്തുടർന്ന് പോളിം​ഗ് തുടങ്ങാന്‌‍ വൈകി. കരുവാരകുണ്ട് കിഴക്കേത്തല വാർഡിൽ രണ്ടാം ബൂത്തിലും വോട്ടിംഗ് മെഷീൻ തകരാറിലായി. വോട്ട് ചെയ്യാൻ‌ ജനങ്ങളുടെ നീണ്ട നിര രാവിലെ തന്നെ ദൃശ്യമാണ്. 

റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ രാവിലെ വോട്ട് രേഖപ്പെടുത്തി. സ്പീക്കർ പി ശ്രീരാമകൃഷ്ണനും രാവിലെ തന്നെ സമ്മതിദാന അവകാശം വിനിയോ​ഗിച്ചു. അപവാദ വ്യവസായങ്ങൾ അഭിരമിക്കുന്നവർ ആയിരിക്കില്ല ഈ തെരഞ്ഞെടുപ്പിൽ വിജയിക്കുക എന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. സത്യം എത്ര ആഴത്തിൽ കുഴിച്ചിട്ടാലും പുറത്തു വരും. ഏത് തരം അന്വേഷണങ്ങൾക്കും തയ്യാറാണെന്ന് പറഞ്ഞു. അപവാദ പ്രചരണം തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. സ്പീക്കർക്ക് എപ്പോഴും പത്ര സമ്മേളനം നടത്താനാകില്ല.  ആ പരിമിതിയെ ദൗർബല്യമായി കണ്ടു കൊണ്ട് വിമർശിക്കുകയാണ് എതിർപക്ഷമെന്നും ശ്രീരാമകൃഷ്ണൻ പ്രതികരിച്ചു. 

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!