സി.പി.ഐയോട് മത്സരിക്കാന്‍ കേരള കോണ്‍ഗ്രസ് ആയിട്ടില്ല: കാനം രാജേന്ദ്രന്‍

0
133

Kanam Rajendran denies endorsing police action during protest march- The  New Indian Express

ഇടതുമുന്നണിയിലെ രണ്ടാം കക്ഷി സി.പി.ഐ തന്നെയാണെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരളത്തില്‍ സി.പി.ഐയോട് മത്സരിക്കാന്‍ കേരളാ കോണ്‍ഗ്രസ് ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയത്ത് കേരള കോണ്‍ഗ്രസാണ് ഒന്നാം കക്ഷിയെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി വി.എന്‍ വാസവന്‍ പറഞ്ഞിരുന്നു ആ അഭിപ്രായം സി.പി.ഐയ്ക്കില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം എത്തിയതോടെ എല്‍.ഡി.എഫ് ശക്തമാകുകയും യു.ഡി.എഫ് ദുര്‍ബലമാവുകയും ചെയ്യുമെന്നും കാനം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘വെല്ലുവിളികളെ അതിജീവിക്കാന്‍ എല്‍.ഡി.എഫിന് കരുത്തുണ്ട്. സീറ്റ് വിഭജനത്തില്‍ മുന്നണിയില്‍ ചില തര്‍ക്കങ്ങളുണ്ട്, അതുപരിഹരിക്കും’, കാനം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here