Kerala News

എല്‍ദോസ് കുന്നപ്പിള്ളിയുടെ രാജി ആവശ്യപ്പെടാതെ സിപിഎം;ഒക്ടോബര്‍ 20 നകം വിശദീകരണം നല്‍കണമെന്ന് കെപിസിസി

പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയുടെ രാജി ആവശ്യപ്പെടാതെ സിപിഎം.വിഷയം ചർച്ച ചെയ്ത് സിപിഎം സെക്രട്ടേറിയറ്റ് എംഎല്‍എ രാജി വെച്ചില്ലെങ്കിൽ രാഷ്ട്രീയ ആയുധമാകുമെന്ന് വിലയിരുത്തി. കുന്നപ്പിള്ളി രാജിവെക്കണോ വേണ്ടയോ എന്ന വിഷയം കോണ്‍ഗ്രസിന്റെ ധാര്‍മികതയ്ക്ക് വിടുന്നുവെന്നാണ് സിപിഎമ്മിന്റെ പരസ്യ നിലപാട്. കോണ്‍ഗ്രസിനുമേല്‍ സിപിഎം പരോക്ഷമായി രാജി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. എന്നാല്‍ രാജി ആവശ്യം പരസ്യമായി ഉന്നയിക്കുന്നില്ല. വിഷയം ഗുരുതരമായി എത്രത്തോളം മുന്നോട്ടുപോകുന്നുവോ അത്രത്തോളം തങ്ങള്‍ക്ക് നല്ലതാണെന്ന വിലയിരുത്തലാണ് സിപിഎമ്മിനുള്ളത്.അതേസമയം എല്‍ദോസ് കുന്നപ്പിള്ളി ഒക്ടോബര്‍ 20 നകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി കത്ത് നല്‍കിയതായി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.

ഒരു പൊതുപ്രവര്‍ത്തകന്റെ പേരില്‍ ഒരിക്കലും കേള്‍ക്കാന്‍ പാടില്ലാത്ത ഗുരുതരമായ ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്ന് വന്നത്.അതിനാല്‍ പ്രസ്തുത വിഷയത്തിലുള്ള എല്‍ദോസ് കുന്നപ്പിള്ളിയുടെ സത്യസന്ധമായ വിശദീകരണം കെ.പി.സി.സിക്ക് നിശ്ചിത സമയത്തിനകം നല്‍കണമെന്നും അല്ലാത്തപക്ഷം കടുത്ത അച്ചടക്കനടപടി സ്വീകരിക്കുമെന്നും കത്തിലൂടെ മുന്നറിയിപ്പ് നല്‍കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!