പാകിസ്താന് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ ഇന്ത്യ പൊറുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗോവയില്‍ ദേശീയ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്സിറ്റിയുടെ ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. ഇനിയൊരു സര്‍ജിക്കല്‍ സ്ട്രൈക്കിന് മടിയില്ലെന്നും നമ്മള് ആക്രമണങ്ങളോട് ക്ഷമിക്കില്ലെന്ന് സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍ തെളിയിച്ചതാണ്ഇ എന്നും അദ്ദേഹം പറഞ്ഞു.ഇനിയും അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചാല്‍ വീണ്ടും ആക്രമണങ്ങളുണ്ടാവും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുൻ പ്രതിരോധ മന്ത്രി മനോഹർ പരീക്കറുടെയും നേതൃത്വത്തിൽ നടന്ന സർജിക്കൽ സ്ട്രൈക്കിലൂടെ ആരും ഇന്ത്യയുടെ അതിർത്തിയെ ശല്യപ്പെടുത്താൻ വരരുതെന്ന സന്ദേശം നൽകാൻ സാധിച്ചെന്നും അമിത് ഷാ പറഞ്ഞു.
വീണ്ടുമൊരു സര്‍ജിക്കല്‍ സ്ട്രൈക്കിന് മടിക്കില്ല;അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചാല്‍ ആക്രമണങ്ങളുണ്ടാവും പാകിസ്ഥാന് മുന്നറിയിപ്പുമായി അമിത് ഷാ

