ആലപ്പുഴ: കഴിഞ്ഞ ദിവസം മരിച്ച ചുനക്കര സ്വദേശി നസീർ (47)ന് കോവിഡ് സ്ഥിരീകരിച്ചു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇദ്ദേഹം മരണപ്പെട്ടത്.
ജൂലൈ ആദ്യ വാരം സൗദിയിൽ നിന്നും നാട്ടിലെത്തിയ ഇദ്ദേഹം കോവിഡ് ലക്ഷണങ്ങളെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു . രോഗം മൂർച്ഛിച്ചതോടെ വണ്ടാനം മെഡിക്കൽ കോളജിൽ എത്തുകയായിരുന്നു. ഞായറാഴ്ച പുലർച്ചെയാണ് ഇദ്ദേഹം മരിച്ചത്.

