കോട്ടയം: കോവിഡ് നിരീക്ഷണത്തിലായിരുന്ന പായിപ്പാട് സ്വദേശി തൂങ്ങി മരിച്ച നിലയിൽ. എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനിയായ കൃഷ്ണപ്രിയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ആറു ദിവസം മുൻപ് റഷ്യയിൽ നിന്നും നാട്ടിലെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. വീട്ടുക്കാർ യുവതിയ്ക്ക് നിരീക്ഷണത്തിൽ കഴിയുന്നതിനായി ബന്ധു വീട്ടിലേക്ക് മാറിയിരുന്നു. മരണ കാരണം എന്താണെന്നു വ്യക്തമായിട്ടില്ല. പ്രത്യേകിച്ച് രോഗ ലക്ഷണങ്ങൾ ഒന്നും തന്നെ കുട്ടിയ്ക്ക് ഉണ്ടായിരുന്നില്ലായെന്നു രക്ഷിതാക്കൾ പറയുന്നു. ബന്ധുക്കളുമായി ഫോണിൽ യുവതി ബന്ധപ്പെട്ടപ്പോഴും മറ്റു കുഴപ്പങ്ങൾ ഉണ്ടായിരുന്നില്ലായെന്നു വീട്ടുക്കാർ പറയുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.