Trending

അവഗണിച്ചത് ശരിയായില്ല; മുഖ്യമന്ത്രി സ്ഥാനം കിട്ടാത്തതിൽ ചെന്നിത്തല അതൃപ്തിയിൽ

വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിൽ രമേശ് ചെന്നിത്തലയ്ക്ക് കടുത്ത അതൃപ്തി. പ്രഖ്യാപനത്തിന് പിന്നാലെ ഒന്നും മിണ്ടാതെ രമേശ് ചെന്നിത്തല തലസ്ഥാനം വിട്ടു. തിരുവനന്തപുരത്ത് നിന്ന് ഹരിപ്പാട്ടെ വീട്ടിലേക്ക് എത്തിയേക്കുമെന്ന് സൂചന. മന്ത്രിസഭയിലേക്ക് ഇല്ലെന്ന് ചെന്നിത്തല അറിയിച്ചതായും സൂചനയുണ്ട്. നിയമസഭാ കക്ഷി യോഗത്തിൽ ചെന്നിത്തല പങ്കെടുത്തേക്കില്ല. കെ.സി. വേണുഗോപാലിനെയും രമേശ് ചെന്നിത്തലയെയും മറികടന്നാണ് വി.ഡി. സതീശനെന്ന ഒറ്റ പേരിലേക്ക് ഹൈക്കമാൻഡ് എത്തിയത്.

തൻ്റെ സീനിയോറിറ്റി പരിഗണിക്കാത്തതിലാണ് രമേശ് ചെന്നിത്തലയ്ക്ക് കടുത്ത അതൃപ്തി. പ്രഖ്യാപനത്തിന് തൊട്ടുമുൻപായി രമേശ് ചെന്നിത്തലയെ തീരുമാനം ഹൈക്കമാൻഡ് അറിയിച്ചിരുന്നു. അപ്പോൾ തന്നെ പ്രതിഷേധം ചെന്നിത്തല അറിയിച്ചിരുന്നു. അനുനയിപ്പിക്കാനുള്ള ശ്രമത്തിൽ വിജയിച്ചാൽ മാത്രമാകും ചെന്നിത്തല ഇന്ന് ചേരുന്ന നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുക്കുക.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!