തിരുവനന്തപുരം : രണ്ട് ആരോഗ്യ പ്രവർത്തകർക്കും ഒരു പോലീസ് ഉദ്യോഗസ്ഥനും രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ അറിയിച്ചു. കാസർഗോഡ് ജില്ലയിലെ രണ്ടു ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. വയനാട്ടിൽ ജോലി ചെയ്തിരുന്ന പോലീസ് ഉദ്യോഗസ്ഥനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം വയനാട്ടിൽ രണ്ടു പോലീസുകാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവർക്ക് രോഗം പകർന്നത് നേരത്തെ രോഗം സ്ഥിരീകരിച്ച ട്രക്ക് ഡ്രൈവറിന്റെ സമ്പർക്കത്തിലുള്ള ആളിലൂടെയാണ് . ഇതിന്റെ ഭാഗമായി മാനന്തവാടി പോലീസ് സ്റ്റേഷനിലെ മുഴുവൻ ഉദ്യോഗസ്ഥരെയും നിരീക്ഷത്തിൽ ആക്കിയിരുന്നു. ഇതിൽ ഉള്ള ഒരാൾക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. നിലവിൽ സംസ്ഥാനത്തുള്ള 15 ഹോട് സ്പോട്ടിൽ ഏഴും വായനാട്ടിലാണ് നിലവിളിയുള്ളത്. ജില്ലാ അതീവ ജാഗ്രതയിൽ ആണ്. വയനാട്ടിൽ മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
അതേ സമയം നീണ്ട ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് കാസർഗോഡ് രോഗികളുടെ എണ്ണം രണ്ടക്കത്തിൽ കടക്കുന്നത്. ഇന്ന് 10 പേർ രോഗ ബാധിതരായിട്ടുണ്ട്. ഇതോടെ ജില്ലയിൽ സുരക്ഷ ശക്തമാക്കി