തിരുവനന്തപുരം : കഴിഞ്ഞ ദിവസം വാളയാറിൽ പാസില്ലാതെ കടന്ന മലപ്പുറം സ്വദേശിയുടെ കോവിഡ് ബാധ പോസിറ്റീവ് ആയ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
ഇത് രാഷ്ട്രീയം കളിക്കേണ്ട സമയം അല്ലായെന്നും വികാരമല്ല വിചാരമാണ് എല്ലാ വ്യക്തികൾക്കും വേണ്ടതെന്നും പത്ര സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. വാളയാറിൽ നടന്ന അനിശ്ചിത സംഭവത്തെ തുടർന്ന് പ്രശ്ന സ്ഥലത്തുണ്ടായ മുഴുവൻ ആരോഗ്യ പ്രവത്തകരെയും,പോലീസുകാരെയും,മാധ്യമ പ്രവർത്തകരെയും,സ്ഥലത്തുണ്ടായ മുഴുവൻ ആളുകളെയും നിലവിൽ കൊറന്റൈൻ ചെയ്യേണ്ട സാഹചര്യമുണ്ടായി.
പാസില്ലാതെ ആളുകളെ കടത്തി വിട്ടുവെന്ന കോൺഗ്രെസ് നേതാവിന്റെ വാക്കുകൾ വീഡിയോയിലൂടെ കാണുകയുണ്ടായെന്നും ഇത് ശരിയായ നിലപാടല്ലയെന്നും മുഖ്യമന്ത്രി വിമർശിച്ചു. ജാഗ്രത നില നിർത്താൻ മുൻപിൽ പ്രവർത്തിക്കുന്ന പോലീസ്, ആരോഗ്യ പ്രവർത്തകർ നിയമം ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാൻ ഉത്തരവ് നൽകിയെന്നും പത്ര സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.