പാലക്കാട് : പാസില്ലാതെ സംസ്ഥനത്തേക്ക് കടന്ന മലപ്പുറം സ്വദേശിയുടെ ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് സംഭവസ്ഥലത്തുണ്ടായിരുന്നു കോൺഗ്രസ് നേതാക്കളും പോലീസ് ഉദ്യോഗസ്ഥരും മാധ്യമ പ്രവർത്തകരും കൊറന്റൈനിൽ പോകണമെന്ന് ആരോഗ്യ വകുപ്പ്.
അതിർത്തിയിൽ കുടുങ്ങിയ പാസ്സില്ലാത്ത യാത്രക്കാരെയും സംസ്ഥാനത്തേക്ക് കടത്തി വിടണമെന്നാവിശ്യപെട്ട് കോൺഗ്രസ് നേതാക്കൾ അതിർത്തിയിൽ സമരം നടത്തിയിരുന്നു. പാസ്സില്ലാത്ത ഈ രോഗി സമരത്തിന്റെ പരിസരത്തായി ഉണ്ടായിരുന്നു.
എം പി മാരായ രമ്യ ഹരിദാസ്,ടി എൻ പ്രതാപൻ, എം എൽ എ മാരായ ഷാഫി പറമ്പിൽ,.അനിൽ അക്കരെ എന്നിവരാണ് നിരീക്ഷണത്തിൽ പോകേണ്ടി വരുന്നത്. കഴിഞ്ഞ ദിവസം ഇവരെ ഒഴിവാക്കി കൊണ്ട് റിപ്പോർട്ട് നൽകിയിരുന്നെങ്കിലും. സ്ഥിരീകരിച്ച രോഗി ഉണ്ടായിരുന്ന പ്രദേശത്ത് ഇവർ ഉണ്ടായിരുന്നു ഉറപ്പു വരുത്തിയ സാഹചര്യത്തിലാണ് ഇവരോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് ആവിശ്യപെട്ടത്.
സമര ദിവസം രാവിലെ പത്ത് മണിയോടെ സംഭവ സ്ഥലത്തെത്തിയ മലപ്പുറം സ്വദേശി രാത്രി വരെ സംഭവ സ്ഥലത്ത് തങ്ങി ഒടുവിൽ രാത്രിയിൽ ഛർദ്ദിച്ചതിന്റെ ഭാഗമായി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.