ന്യൂ ഡൽഹി :രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻവർധനവ് . രോഗികളുടെഎണ്ണം 78003 ആയി ഉയർന്നു. 2549 കോവിഡ് ബാധിതർ രാജ്യത്ത് മരണപ്പെട്ടു. കഴിഞ്ഞ ദിവസം 74000 രോഗികളുടെ എണ്ണത്തിൽ നിന്ന് ഇന്ന് 4000 കൂടി ഉയർന്നത് ആശങ്കയാവുകയാണ്. നിലവിൽ 26,235 പേർക്ക് രോഗം ഭേദമായി.
അതേ സമയം കേരളത്തിലും ആശങ്ക തുടരുകയാണ് കഴിഞ്ഞ ദിവസം 10 കോവിഡ് ബാധിതരെ കൂടി റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഒരാൾ മാത്രമാണ് രോഗമുക്തി നേടിയിരിക്കുന്നത്. സംസ്ഥാനത്ത് വയനാട്ടിൽ ആശങ്ക ഏറെയാണ് ഡി വൈ എസ് പി അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ പോയി. ട്രക്ക് ഡ്രൈവറിലൂടെ കഴിഞ്ഞ ദിവസം പോലീസുകാർക്ക് രോഗം സമ്പർക്കത്തിലൂടെ പകർന്ന സാഹചര്യത്തിലാണിത്