Kerala kerala

ആറ്റുകാല്‍ പൊങ്കാല: ഒറ്റ രാത്രിക്കുള്ളില്‍ നഗരം ക്ലീന്‍; നഗരസഭയ്ക്കും ശുചീകരണ തൊഴിലാളികള്‍ക്കും അഭിനന്ദനങ്ങള്‍ അറിയിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്

കൃത്യതയാര്‍ന്ന പ്രവര്‍ത്തനം സംഘടിപ്പിച്ച് പൊങ്കാല മഹോത്സവ നടത്തിപ്പിനാവശ്യമായ സൗകര്യങ്ങളും പിന്തുണയും നല്‍കിയ തിരുവനന്തപുരം നഗരസഭയ്ക്കും ശുചീകരണ തൊഴിലാളികള്‍ക്കും പോലീസിനും മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ക്കും അഭിനന്ദനങ്ങള്‍ അറിയിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്. പൊങ്കാലയ്ക്ക് ശേഷം കോര്‍പ്പറേഷന്റെ 3204 ശുചീകരണ തൊഴിലാളികള്‍ മണിക്കൂറുകള്‍ കൊണ്ട് നഗരം പഴയപടിയാക്കുന്നത് നേരില്‍ കാണാനിടയായെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

പൊങ്കാല കഴിഞ്ഞ് ഭക്ത ജനങ്ങള്‍ മടങ്ങി മണിക്കൂറുകള്‍ക്കകമാണ് നഗരം വൃത്തിയാക്കാന്‍ തുടങ്ങിയത്. രാത്രി ആയപ്പോഴേക്കും തെരുവില്‍ ബാക്കി വന്ന അവശിഷ്ടങ്ങളും പൊടിയും ചുടുകട്ടകളും അടക്കം നീക്കം ചെയ്യുകയും ചെയ്തു. വിവിധ സംഘടനകളുടെ സഹകരണത്തോടെ വാഹനങ്ങളില്‍ വെള്ളം കൊണ്ട് വന്ന് ഈ രാത്രി തന്നെ നഗരം കഴുകി വൃത്തിയാക്കുകയും ചെയ്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കൃത്യതയാര്‍ന്ന പ്രവര്‍ത്തനം സംഘടിപ്പിച്ച് പൊങ്കാല മഹോത്സവ നടത്തിപ്പിനാവശ്യമായ സൗകര്യങ്ങളും പിന്തുണയും നല്‍കിയ തിരുവനന്തപുരം നഗരസഭയ്ക്കും ശുചീകരണ തൊഴിലാളികള്‍ക്കും പോലീസിനും മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ക്കും അഭിനന്ദനങ്ങള്‍.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്നെത്തിയ ലക്ഷകണക്കിന് സ്ത്രീകളാണ് തിരുവനന്തപുരം നഗരത്തില്‍ പൊങ്കാലയിട്ടത്. മുഖ്യമന്ത്രി വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുവാന്‍ നേരത്തെ തന്നെ യോഗം വിളിച്ച് ചേര്‍ത്ത് തീരുമാനം കൈക്കൊണ്ടിരുന്നു. സര്‍ക്കാരിന്റെയും കോര്‍പ്പറേഷന്റെയും പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഉത്സവത്തിന് പരാതികള്‍ ഒന്നുമില്ലായിരുന്നു.

പൊങ്കാലയ്ക്ക് ശേഷം കോര്‍പ്പറേഷന്റെ 3204 ശുചീകരണ തൊഴിലാളികള്‍ മണിക്കൂറുകള്‍ കൊണ്ട് നഗരം പഴയപടിയാക്കുന്നത് നേരില്‍ കാണാനിടയായി. പൊടിപടലങ്ങള്‍ ഒഴിവാക്കുവാന്‍ വിവിധ സംഘടനകളുടെ സഹകരണത്തോടെ വാഹനങ്ങളില്‍ വെള്ളം കൊണ്ട് വന്ന് ഈ രാത്രി തന്നെ നഗരം കഴുകി വൃത്തിയാക്കുന്ന പ്രവര്‍ത്തനവും നടന്നു കൊണ്ടിരിക്കുകയാണ്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!