കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിമാനത്തിന് വിമാനത്താവളത്തില്‍ ഇറങ്ങാനുളള അനുമതി നിഷേധിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ്.യുപിയിലെ കോൺഗ്രസ് നേതാവ് അജയ് റായ് ആണ് ആരോപണവുമായി രംഗത്തെത്തിയത്. രാഹുൽ ഗാന്ധിയുടെ വിമാനം കഴിഞ്ഞ ദിവസം രാത്രി 10:45ന് ഇറങ്ങാൻ നിശ്ചയിച്ചിരുന്നെങ്കിലും അനുമതി നിഷേധിച്ചെന്ന് അദ്ദേഹം ആരോപിച്ചു.’ജില്ലാ ഭരണകൂടത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് വിമാനത്താവള അധികൃതര്‍ അനുമതി നിഷേധിച്ചത്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന് രാഹുല്‍ ഗാന്ധിയെ ഭയമാണ്. അതുകൊണ്ടാണ് വിമാനത്തിന് അനുമതി നിഷേധിച്ചത്’, അജയ് റായ് ആരോപിച്ചു. .ചൊവ്വാഴ്ച പ്രയാഗ്രാജിലും വാരണാസിയിലും രാഹുല്‍ ഗാന്ധി പരിപാടിയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും എന്നാല്‍ വിമാനത്തിന് അനുമതി ലഭിക്കാത്തതിനാല്‍ പങ്കെടുക്കാനായില്ലെന്നും അജയ് റായ് ആരോപിച്ചു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സന്ദര്‍ശനത്തിന്റെ പേരിലാണ് രാഹുല്‍ ഗാന്ധിയുടെ വിമാനത്തിന് അനുമതി നിഷേധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ വിമാനം ഇറക്കാൻ അനുവദിച്ചില്ല;വാരാണസി, പ്രഗ്യാരാജ് സന്ദർശനം മുടങ്ങി

