കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച എടത്തിൽപടി താളിക്കുണ്ട് തണ്ടാംമണ്ണിൽ റോഡ് പി.ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. ഫ്ലഡ് പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 4.5 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡിന്റെ നവീകരണം പൂർത്തീകരിച്ചത്.
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനിൽകുമാർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ടി ശിവാനന്ദൻ, ബഷീർ നീലാറമ്മൽ, പി ബിജു, എൻ.എം യൂസഫ്, എം.കെ സുഭാഷ് എന്നിവർ സംസാരിച്ചു.

