International News Technology

ക്ഷീരപഥത്തിൽ നിന്നും അസാധാരണമായ റേഡിയോ തരംഗങ്ങള്‍.

ക്ഷീരപഥത്തിന്റെ (Milky Way) മധ്യത്തില്‍ നിന്നായി അസാധാരണമായ ഒരു റേഡിയോ തരംഗങ്ങള്‍ ഉണ്ടാകുന്നുവെന്ന് ഗവേഷകര്‍ അറിയിച്ചു. നേരത്തെയും ഈ പ്രതിഭാസത്തെക്കുറിച്ച് പഠിച്ചിട്ടുണ്ട് ശാസ്ത്രലോകം പറയുന്നു . ഇപ്പോള്‍ നക്ഷത്രം പോലെ മിന്നുന്ന ഒരു തിരിച്ചറിയാത്ത വസ്തുവില്‍ നിന്നാണ് ഈ ശബ്ദം പുറപ്പെടുന്നത് എന്നാണ് ആധുനിക പഠനം പറയുന്നത്.

ഈ വസ്തുവിന്‍റെ തിളക്കം ഇടയ്ക്കിടയ്ക്ക് വ്യത്യാസപ്പെടുന്നുണ്ടെന്നും. അതില്‍ നിന്നും പുറപ്പെടുന്ന തരംഗങ്ങളില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട് എന്നുമാണ് സ്ഡിനി യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ഫിസിക്സ് ഗവേഷകര്‍ , ദ ആസ്ട്രോഫിസിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്.

ഒരു പള്‍സര്‍ ആണ് ഇതെന്നാണ് ശാസ്ത്രകാരന്മാര്‍ ആദ്യം കരുതിയത്. പള്‍സര്‍ എന്നാല്‍ വേഗത്തില്‍ കറങ്ങുന്ന ന്യൂട്രോള്‍ ഡെഡ് സ്റ്റാറോ, കത്തിയാളുന്ന നക്ഷത്രമോ ആകാം. എന്നാല്‍ അതില്‍ നിന്നും വരുന്ന റേഡിയോ തരംഗങ്ങള്‍ ഈ അനുമാനത്തെ സാധൂകരിച്ചില്ല. ASKAP J173608.2-321635 എന്നാണ് ഈ വസ്തുവിന് ഇപ്പോള്‍ പേര് നല്‍കിയിരിക്കുന്നത്.

ഓസ്ട്രേലിയയുടെ എഎസ്കെഎപി എന്ന ടെലസ്കോപ്പ് വഴി നടത്തിയ ആകാശ നിരീക്ഷണത്തിലാണ് ഈ വസ്തു ആദ്യമായി കണ്ടെത്തിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!