കോഴിക്കോട്: സിപിഎം കോഴിക്കോട്ട് നടക്കുന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.കെ. രമ എംഎൽഎയും മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസും രംഗത്ത്. നേതൃത്വത്തിന്റെ തിരുത്തൽ പ്രഹസനത്തിനിടെ ടി.പി. ചന്ദ്രശേഖരൻ വധമെന്ന തിരുത്താനാകാത്ത തെറ്റ് ഏറ്റുപറയാനുള്ള രാഷ്ട്രീയ സത്യസന്ധത സിപിഎമ്മിനുണ്ടോയെന്ന് കെ.കെ. രമ ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു. നേതൃത്വത്തിന്റെ തെറ്റുകൾക്കൊപ്പം വിട്ടുവീഴ്ചയില്ലാതെ നിന്നതുകൊണ്ടാണ് ടി.പിയെ വെട്ടിനുറുക്കിക്കൊന്നത് എന്നും അവർ ഓർമ്മിപ്പിച്ചു.
ടി പി വധം ഏറ്റുപറയാൻ സത്യസന്ധതയുണ്ടോ?; വെല്ലുവിളിച്ച് കെ കെ രമ

