Entertainment News

തെരുവുനായ്ക്കളെ കൊല്ലുന്നത് നിർത്തണമെന്ന് മൃദുല,പോസ്റ്റിന് വിമർശനം പിന്തുണ

സംസ്ഥാനത്തെ തെരുവുനായ വിഷയത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് നടി മൃദുല മുരളി.. തെരുവുനായ്ക്കളെ കൊല്ലുന്നതിന് പകരം സംരക്ഷിക്കണമെന്നാണ് നടി ആവശ്യപ്പെടുന്നത്. കൊടും കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന മനുഷ്യരെ ശിക്ഷിക്കുന്നതിന് പകരം മുഴുവന്‍ മനുഷ്യരേയും ഇല്ലായ്മ ചെയ്യുകയാണോ വേണ്ടതെന്ന് നടി ചോദിക്കുന്നു.തെരുവുനായ്ക്കളെ കൊല്ലുന്നത് നിർത്തണമെന്നും പകരം ആനിമൽ ഷെൽട്ടറുകളുണ്ടാക്കി അവയെ പാർപ്പിക്കണമെന്നുമാണ് നടി ആവശ്യപ്പെടുന്നത്. ഇൻസ്റ്റാ​ഗ്രാമിലൂടെയാണ് മൃദുലയുടെ പ്രതികരണം. ‘തെരുവുനായ്ക്കളെ കൊല്ലുന്നത് നിര്‍ത്തൂ’ എന്ന ഹാഷ്ടാഗോടെയാണ് കുറിപ്പ്.ഈ പോസ്റ്റിന് താഴെ വിമർശനവുമായി നിരവധി പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്. ‘മുന്തിയ കാറിൽ യാത്ര ചെയ്തു നടക്കുന്ന നിങ്ങൾക് ഇതൊന്നും പറഞ്ഞ മനസിൽ ആവില്ല’ എന്നാണ് ഭൂരിഭാ​ഗം പേരും കമന്റ് ചെയ്തിരിക്കുന്നത്. വല്ലപ്പോഴും റോഡിൽ ഇറങ്ങി ഒന്ന് നടന്നു നോക്കണമെന്നും വിമര്‍ശനങ്ങളുണ്ട്. എന്നാൽ മൃദുലയെ അനുകൂലിച്ചും ചിലർ രം​ഗത്തെത്തുന്നുണ്ട്.

ചിലർക്ക് നടി തന്നെ മറുപടിയും നൽകിയിട്ടുണ്ട് മൃ​ഗസ്നേഹികൾ ഇറങ്ങിയല്ലോ എന്ന കമന്റിന് ഇറങ്ങണമല്ലോ, ആ പാവങ്ങൾക്ക് അതിന് പറ്റില്ലല്ലോ എന്നായിരുന്നു നടിയുടെ മറുപടി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!