Kerala Local News

അറിയിപ്പുകൾ

വികാസ് ഭവൻ സബ് ട്രഷറി പുതിയ കെട്ടിടം ഉദ്ഘാടനം 15ന്
ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച വികാസ് ഭവൻ സബ് ട്രഷറിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം 15ന് വൈകിട്ട് മൂന്നിന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ നിർവഹിക്കും. വി. കെ. പ്രശാന്ത് എം. എൽ. എ അധ്യക്ഷത വഹിക്കും. മേയർ ആര്യാ രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. കൗൺസലർ മേരിപുഷ്പം, ഇൻഡസ്ട്രീസ് ആന്റ് കൊമേഴ്‌സ് ഡയറക്ടർ എസ്. ഹരികിഷോർ, ട്രഷറി ഡയറക്ടർ എ. എം. ജാഫർ, ജില്ലാ ട്രഷറി ഓഫീസർ എ. ഷാനവാസ് എന്നിവർ സംസാരിക്കും.

വാക്ക് ഇൻ ഇന്റർവ്യൂ
തിരുവനന്തപുരം ജില്ലകളിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഹാൻഡ് ഹോൾഡിംഗ് സപ്പോർട്ടിംഗ് സ്റ്റാഫ് തസ്തികയിൽ 10,000 രൂപ മാസ വേതനാടിസ്ഥാനത്തിൽ താൽകാലികമായി നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. 22ന് രാവിലെ 10.30 മുതൽ നാല് മണി വരെയാണ് ഇന്റർവ്യൂ. തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപം ആരോഗ്യവകുപ്പ് ഡയറക്‌ട്രേറ്റിലെ ഇ-ഹെൽത്ത് പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിലാണ് ഇന്റർവ്യൂ. ഡിപ്ലോമ/ ബി.എസ്‌സി/ എം.എസ്‌സി/ ബി.ടെക്/ എം.സി.എ(ഇലക്‌ട്രോണിക്‌സ്/ കമ്പ്യൂട്ടർ സയൻസ്/ ഐ.ടി) ആണ് യോഗ്യത. ഹാർഡ്‌വെയർ & നെറ്റ്‌വർക്കിങ്ങ്/ ഹോസ്പ്പിറ്റൽ മാനേജ്‌മെന്റ് സോഫ്റ്റ്‌വെയർ & ഇംപ്ലിമെന്റെഷനിലുമുള്ള പ്രവൃത്തി പരിചയം അഭികാമ്യം.

സൈക്കോളജി അപ്രന്റിസ്
തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളേജിൽ ജീവനി-സെന്റർ വെൽബീയിംഗ് കോളേജ് മെന്റൽ ഹെൽത്ത് അവയർനസ്സ് പ്രോഗ്രാമിൽ സൈക്കോളജി അപ്രന്റീസിന്റെ ഒഴിവിലേയ്ക്കുള്ള ഉദ്യോഗാർത്ഥികളുടെ അഭിമുഖം 17ന് രാവിലെ 11 മണിക്ക് ഓൺലൈനായി നടത്തും. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് (MA/MSC) അഭിമുഖത്തിൽ പങ്കെടുക്കാം. ക്ലിനിക്കൽ സൈക്കോളജിയിൽ പ്രവൃത്തി പരിചയം അഭിലഷണീയം. ഉദ്യോഗാർത്ഥികൾ യോഗ്യത, ജനന തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റിന്റെ സ്‌കാൻ ചെയ്ത കോപ്പി 16നകം govtsktcollegetvm@gmail.com ലേക്ക് അയയ്ക്കണം. ഫോൺ: 9961124208.

ഓർഗൻ ട്രാൻസ്പ്ലാന്റ് കോ ഓർഡിനേറ്റർ
എറണാകുളം ജില്ലയിൽ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ഓർഗൻ ട്രാൻസ്പ്ലാന്റ് കോ ഓർഡിനേറ്റർ തസ്തികയിൽ ഓപ്പൺ, ഈഴവ വിഭാഗത്തിൽ താത്ക്കാലിക ഒഴിവ് നിലവിലുണ്ട്.
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള മെഡിക്കൽ ബിരുദം അല്ലെങ്കിൽ ബി.എസ്‌സി/ എം.എസ്‌സി നഴിസിംഗ് അല്ലെങ്കിൽ എം.എസ്.ഡബ്ല്യു അല്ലെങ്കിൽ സൈക്കോളജി/ സോഷ്യോളജി/ സോഷ്യൽ സയൻസ്/ പബ്ലിക് ഹെൽത്ത് വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ മാസ്റ്റേഴ്‌സ് ഡിഗ്രിയാണ് യോഗ്യത. സർക്കാർ/ സ്വകാര്യ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഓർഗൻ ട്രാൻസ്പ്ലാന്റ് കോ ഓർഡിനേഷനിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.
നോട്ടോ (നാഷണൽ ഓർഗൻ & റ്റി.എസ്.എ ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ, അല്ലെങ്കിൽ ഏതെങ്കിലും അംഗീകൃത സ്ഥാപനം നടത്തിയിട്ടുള്ള ട്രാൻസ്പ്ലാന്റ് കോ ഓർഡിനേറ്റേഴ്‌സ് ട്രെയിനിംഗ് പ്രോഗ്രാമിൽ പങ്കെടുത്തിരിക്കണം. 29,535 രൂപയാണ് വേതനം. 18-41 വയസ്സ് (നിയമാനുസൃത വയസ്സിളവ് ബാധകം) ആയിരിക്കണം പ്രായം.
ഉദ്യോഗാർഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 22ന് മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്നവർ ഓഫീസ് മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം. 1960ലെ ഷോപ്‌സ് & കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ അസിസ്റ്റന്റ് ലേബർ ഓഫീസർ ഗ്രേഡ് രണ്ടും ഫാക്ടറി ആക്ടിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ ഫാക്ടറി ഇൻസ്‌പെക്ടർ/ ജോയിന്റ് ഡയറക്ടറും സാക്ഷ്യപ്പെടുത്തിയിരിക്കണം.

ഫാഷൻ ഡിസൈനിങ് കോഴ്‌സ്
കണ്ടല ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങിൽ ഫാഷൻ ഡിസൈനിങ് അന്റ് ഗാർമെന്റ് മേക്കിങ് രണ്ടു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. അപേക്ഷാ ഫോമും വിശദ വിവരങ്ങളും www.sitttrkerala.ac.in ൽ നിന്നോ, ഓഫീസ് മുഖേനെയോ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ 15 വരെ സ്വീകരിക്കും. ഫോൺ: 9074027033, 9895996625.

സീനിയർ റസിഡന്റ് ഒഴിവ്
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ റേഡിയേഷൻ ഓൺകോളജി വിഭാഗത്തിൽ ഒരു സീനിയർ റെസിഡന്റിന്റെ താത്ക്കാലിക ഒഴിവിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 25നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.rcctvm.gov.in.

ഗസ്റ്റ് അധ്യാപക നിയമനം: അഭിമുഖം 16ന്
നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളേജിലെ ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ് വിഭാഗത്തിൽ നിലവിലുള്ള ഒഴിവുകളിൽ ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 16ന് രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നടക്കും. ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ എന്നിവ സഹിതം നേരിൽ ഹാജരാകണം.

എച്ച്.ഡി.സി & ബി.എം കോഴ്‌സ് അപേക്ഷ തിയതി നീട്ടി
സംസ്ഥാന സഹകരണ യൂണിയന്റെ കീഴിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കോളേജുകളിലെ 2021-22 വർഷ എച്ച്.ഡി.സി & ബി.എം കോഴ്‌സിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി 25 വരെ നീട്ടി. ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കുന്നതിനും, വിശദ വിവരത്തിനും www.scu.kerala.gov.in സന്ദർശിക്കുക.

തൊഴിൽരഹിത യുവതീയുവാക്കൾക്ക് വായ്പ
കേരള സംസ്ഥാന പട്ടികജാതി പട്ടകവർഗ വികസന കോർപ്പറേഷൻ ദേശീയ പട്ടികജാതി ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നടപ്പാക്കുന്ന രണ്ട് ലക്ഷം രൂപ മുതൽ നാല് ലക്ഷം രൂപവരെയുള്ള ലഘു വ്യവസായ യോജന പദ്ധതിയിൽ വായ്പ അനുവദിക്കുന്നതിന് തിരുവനന്തപുരം ജില്ലയിലെ പട്ടികജാതിയിൽപ്പെട്ട തൊഴിൽ രഹിതരായ യുവതീയുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ പട്ടികജാതിയിൽപ്പെട്ട തൊഴിൽരഹിതരും 18നും 55നും മധ്യേ പ്രായമുള്ളവരുമായിരിക്കണം. കുടംബവാർഷിക വരുമാനം ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് 98,000 രൂപയിലും നഗരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് 1,20,000 രൂപയിലും കവിയരുത്. വായ്പാതുക വിനിയോഗിച്ചു വിജയ സാധ്യതയുള്ള ഏതൊരു സ്വയം തൊഴിൽ സംരംഭത്തിലും (കൃഷിഭൂമി/ മോട്ടർ വാഹനം വാങ്ങൽ ഒഴികെ) ഗുണഭോക്താവിന് ഏർപ്പെടാം.
തെരഞ്ഞെടുക്കപ്പെടുന്നവർ ഈടായി കോർപ്പറേഷന്റെ നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം. കോർപ്പറേഷനിൽ നിന്ന് മുൻപ് ഏതെങ്കിലും സ്വയം തൊഴിൽവായ്പ ലഭിച്ചവർ (മൈക്രോക്രെഡിറ്റ് ലോൺ/ മഹിളാ സമൃദ്ധി യോജന ഒഴികെ) വീണ്ടും അപേക്ഷിക്കുവാൻ അർഹരല്ല. വായ്പ തുക 6 ശതമാനം വാർഷിക പലിശ നിരക്കിൽ 5 വർഷം കൊണ്ട് തിരിച്ചടയ്ക്കണം.
താൽപര്യമുള്ളവർ അപേക്ഷാ ഫോമിനും വിശദവിവരങ്ങൾക്കുമായി കിളിമാനൂർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കോർപ്പറേഷന്റെ കിളിമാനൂർ ഉപജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0470-2673339.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!