Entertainment News

ഒടിടിയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഷാരൂഖ് ഖാന്‍

ഒടിടി പ്ലാറ്റ്‌ഫോമില്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ അരങ്ങേറ്റം കുറിക്കുമെന്നാന്ന് സൂചന. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിന്റെ ഒരു പ്രോമോഷണല്‍ വീഡിയോ താരം പങ്കുവച്ചതിനെ തുടര്‍ന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.ഹോട്സ്റ്റാര്‍ പ്രമോഷന്‍ വീഡിയോ കരണ്‍ ജോഹറടക്കം നിരവധി പേരാണ് ഷെയര്‍ ചെയ്തിട്ടുള്ളത്. ബോളിവുഡിലെ രാജാവിന് പോലും ഫോമോ തോന്നുന്ന ദിവസം വരുമെന്ന് കരുതിയില്ല. ഇപ്പോള്‍ ഞാന്‍ എല്ലാം കണ്ടു എന്നാണ് വീഡിയോ പങ്കുവച്ച് കരണ്‍ ജോഹര്‍ പറഞ്ഞത്.
ഹോട്സ്റ്റാറിന്റെ പ്രമോഷന്‍ വീഡിയോയില്‍ തന്റെ മാനേജര്‍ക്കൊപ്പം ബാല്‍ക്കണിയില്‍ നിന്ന് ആരാധകരെ നോക്കുന്ന ഷാരുഖ് ഖാന്‍ ചോദിക്കുന്നത് മറ്റേതെങ്കിലും താരങ്ങളുടെ വീടിന് മുന്നില്‍ ഇത്തരത്തില്‍ ആരാധകരടെ കൂട്ടം ഉണ്ടോയെന്നാണ്. അതിന് മാനേജര്‍ നല്‍കുന്ന മറുപടി ഇതുവരെ കണ്ടിട്ടില്ലെന്നും ഭാവിയില്‍ എങ്ങനെയാകുമെന്ന് പറയാന്‍ കഴിയില്ല എന്നുമാണ്. എന്തുകൊണ്ടാണെന്നുള്ള ചോദ്യത്തിന് മറുപടി നല്‍കുന്നത് മറ്റ് താരങ്ങള്‍ അവരുടെ സിനിമകള്‍ ഹോട്സ്റ്റാറില്‍ റിലീസ് ചെയ്യുന്നുണ്ട് എന്നാണ്. ഖാന്‍ ഇതുവരെ ഒടിടി റിലീസ് നടത്തിയിട്ടില്ലെന്നും മാനേജര്‍ ഓര്‍മിപ്പിക്കുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!