Kerala News

കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷിതത്വം അതീവ പ്രാധാന്യത്തോടെ കാണുന്നു: മുഖ്യമന്ത്രി

കൂത്തുപറമ്പ്: കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷിതത്വം അതീവ പ്രാധാന്യത്തോടെ തന്നെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടികള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ബോധവത്കരണം ലക്ഷ്യമിട്ട് ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഡ്രീം റൈഡേഴ്‌സ് കേരളയുമായി സഹകരിച്ച്‌ സംഘടിപ്പിക്കുന്ന മഹാസന്ദേശ ബൈക്ക് റാലി കൂത്തുപറമ്പ് നിര്‍മലഗിരി കോളേജില്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമം നിയന്ത്രിക്കാന്‍ നിയമത്തിന്റെ വഴി മാത്രം പോരായെന്നും ബോധവത്കരണത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ സമൂഹത്തിനും ഉത്തരവാദിത്വവും ബാധ്യതയും ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!