മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് 3 ലക്ഷം രൂപ കൈമാറി മുന്‍ എം.പി ഇന്നസെന്റ്. അദ്ദേഹത്തിന്റെ ഒരു വര്‍ഷത്തെ പെന്‍ഷന്‍ തുക മുഴുവനായാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.
‘ഇതൊക്കെ വിളിച്ചു പറയുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല. പക്ഷേ എന്നെ ഇഷ്ടപ്പെടുന്ന ഒരാളെങ്കിലും ഇത് ആവര്‍ത്തിച്ചാല്‍, അത് അതിജീവിക്കുന്ന കേരളത്തിന് എന്തെന്നില്ലാത്ത സഹായമാകും. ഒപ്പം ഈ ദുരിതാശ്വാസനിധിയെക്കുറിച്ച് നിക്ഷിപ്ത താല്‍പര്യക്കാര്‍ നടത്തുന്ന പ്രചാരണത്തെ നേരിടേണ്ടതുണ്ടെന്നും ഞാന്‍ കരുതുന്നു.
സി.എം. ഡി.ആര്‍.എഫ് ഏറ്റവും കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതാണെന്നും ഓരോ മലയാളിയും ഇതിന്റെ ഗുണഭോക്താവാണെന്നും നാം മറന്നു കൂടാ’. എന്നും സംഭാവന നല്‍കിയ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം കുറിച്ചു.