കോഴിക്കോട് : ദുരിത ബാധിതരെ കാണാനെത്തിയ രാഹുൽ ഗാന്ധി കോൺഗ്രസ് പ്രവർത്തകരെ അഭിവാദ്യം ചെയ്തു. സന്നദ്ധ പ്രവർത്തതിനായി മുന്നിട്ടിറങ്ങിയ കുന്ദമംഗലം കോൺഗ്രസ് പ്രവർത്തകരെ വയനാട് എം പിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി ദുരിതാശ്വാസ ക്യാമ്പിലേക്ക് പോകും വഴിയാണ് സുരക്ഷാ അകമ്പടിയോടെ എത്തിയ വാഹനം നിർത്തി അഭിവാദ്യം ചെയ്തത്.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മൽ,അഡ്വ.ഷമീർ കുന്ദമംഗലം,ഷാജി മുപ്രമ്മൽ എന്നിവർക്കൊപ്പം നിരവധി പ്രവർത്തകർ അദ്ദേഹത്തെ കാണാനായി നേരത്തെ വഴിയോരത്തായി എത്തിയിരുന്നു. തുടർന്നാണ് വാഹനം നിർത്തി രാഹുൽ പ്രവത്തകരെ അഭിവാദ്യം ചെയ്തത്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഓരോ പ്രവർത്തകരും സജീവമായി രംഗത്തുണ്ടാവണമെന്നും പ്രവർത്തകരോടായി അദ്ദേഹം പറഞ്ഞു. സംസാര ശേഷം പ്രവർത്തകർക്കൊപ്പം മൊബൈലിൽ സെൽഫിയും എടുത്ത ശേഷം അദ്ദേഹം മടങ്ങി.
കഴിഞ്ഞ ദിവസം രാഹുൽ വായനാട്ടിലേക്കായി പോകവേ പന്തീർപാടത്ത് വാഹനം നിർത്തി കുന്ദമംഗലം യൂത്ത് ലീഗ് നേതാവ് ഒ ഹുസൈൻ ഉൾപ്പടെയുള്ള പ്രവർത്തകരെ ഇത്തരത്തിൽ അഭിവാദ്യം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വരവ് സന്നദ്ധ പ്രവർത്തകർക്കും ദുരിത ബാധിതർക്കും ഏറെ ആശ്വാസമായി.