സ്കൂളുകളുടെ കെട്ടിട നിര്‍മ്മാണത്തിന് അനുവദിച്ച ഒരു കോടി രൂപ വീതമുള്ള പ്രവൃത്തി നടത്താന്‍ ഡി.പി.ആര് തയ്യാറാക്കുന്നതില്‍ മാവൂര്‍ ഗ്രാമപഞ്ചായത്ത് സഹകരിക്കാത്തത് ആശങ്കാജനകമാണെന്ന് പി.ടി.എ റഹീം എം.എല്‍.എ പറഞ്ഞു. കുന്ദമംഗലം നിയോജകമണ്ഡലത്തിലെ കെട്ടിട നിര്‍മ്മാണ
പ്രവൃത്തികളുടെ പുരോഗതി സംബന്ധിച്ച് വിളിച്ചുചേര്‍ത്ത യോഗത്തില്‍ മണ്ണ് പരിശാധന നടത്തുന്നതിന് കത്ത്
നല്‍കിയിരുന്നെങ്കിലും മാവൂര്‍ ഗ്രാമപഞ്ചായത്ത് സഹകരിക്കാത്തതിനാല്‍ സ്കൂളുകളുടെ കെട്ടിട നിര്‍മ്മാണത്തിനുള്ള ഡി.പി.ആര് തയ്യാറാക്കാന്‍ സാധിച്ചിട്ടില്ലെന്ന തദ്ദേശ സ്വയംഭരണ വകുപ്പ് അസി. എക്സി. എഞ്ചിനീയറുടെ റിപ്പോര്ട്ടിന്മേലുള്ള പ്രതികരണമായാണ് എം.എല്‍.എ ഇക്കാര്യം പറഞ്ഞത്.
മണ്ഡലത്തിലെ ആറ് സ്കൂളുകള്‍ക്കാണ് കെട്ടിട നിര്‍മ്മാണത്തിനായി കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ വീതം അനുവദിച്ചിരുന്നത്. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ
നാല് സ്കൂളുകളുടേയും ഡി.പി.ആര് തയ്യാറാക്കിയെങ്കിലും മാവൂര്‍ ജി.എം.യു.പി സ്കൂള്‍, മണക്കാട് ജി.യു.പി സ്കൂള്‍ എന്നിവയുടെ വിശദ പദ്ധതി രേഖ തയ്യാറാക്കുന്ന പ്രവൃത്തി ആരംഭിക്കാന്‍
സാധിച്ചിട്ടില്ല. മാവൂരിലെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ പ്രതിസന്ധിക്കിടയാക്കുമെന്നതിനാല്‍ ഇക്കാര്യത്തില്‍ അടിയന്തിര ശ്രദ്ധ ചെലുത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എം.എല്‍.എ നിര്‍ദ്ദേശം നല്കി.
കുന്ദമംഗലം ഗവ. കോളജിലെ കെട്ടിട നിര്‍മ്മാണം ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ ഈ ആഴ്ചയില്‍ ആരംഭിക്കും. കിഫ്ബി മുഖേന ഫണ്ട് അനുവദിച്ച ആര്.ഇ.സി ഗവ. ഹയര്‍ സെക്കന്ററി സ്കൂളിന്റെ
പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചതായി ഊരാളുങ്കല്‍ സൊസൈറ്റി അറിയിച്ചു. കുറ്റിക്കാട്ടൂര്‍ ഹയര്‍ സെക്കറി സ്കൂളിന്റെ പ്രവൃത്തി ദ്രുതഗതിയില്‍ നടന്നുവരുന്നതായി നിര്‍വ്വഹണ ഏജന്‍സിയായ വാപ്കോസ് പ്രതിനിധികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ചാത്തമംഗലം സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടത്തിന്റെ പ്രവൃത്തി ആരംഭിച്ചതായും 2021 മാര്‍ച്ച് 31 ന് മുമ്പായി പൂര്‍ത്തീകരിക്കുമെന്നും കണ്‍സ്ട്രക്ഷന്‍ കോര്പറേഷന് റീജ്യനല്‍ മാനേജര്‍ പറഞ്ഞു.
മാവൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിന് വേണ്ടി പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റേയും ഒളവണ്ണ ഗവ. എല്‍.പി സകൂള്‍ കെട്ടിടത്തിന്റേയും പ്രവൃത്തികള്‍ ടെന്റര്‍ ചെയ്തതായും പടനിലം ഗവ. എല്‍.പി സ്കൂള്‍ കെട്ടിടത്തിന്റെ രണ്ടാം ഘട്ട പ്രവൃത്തിക്കുള്ള ടെന്റര്‍ നടപടികള്‍ സ്വീകരിച്ചുവരുന്നതായും പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗം എക്സി. എഞ്ചിനീയര്‍ അറിയിച്ചു.
കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷന്റെ ഉദ്ഘാടനം ആഗസ്ത് 10 ന് മുഖ്യമന്ത്രി നിര്‍വ്വഹിക്കാമെന്ന് അറിയിച്ച സാഹചര്യത്തില്‍ അന്തിമ ഘട്ട പ്രവൃത്തികള്‍ പ്രസ്തുത തീയതിക്കകം
പൂര്‍ത്തീകരിക്കാന്‍ എ.എല്‍.എ നിര്‍ദ്ദേശിച്ചു. കുന്ദമംഗലം പോലീസ് സ്റ്റേഷന്റെ റോഡ്, ഗേറ്റ് നിര്‍മ്മാണ
പ്രവൃത്തികള്‍കൂടി പൂര്‍ത്തീകരിക്കേണ്ടതുണ്ടെന്നും അവ നടത്തുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്നും
പൊതുമരാമത്ത് കെട്ടിട വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പി..ടി.എ റഹീം എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സി. എഞ്ചിനീയര്‍ കെ. ലേഖ, കണ്‍സ്ട്രക്ഷന്‍ കോര്പറേഷന് റീജ്യനല്‍ മാനേജര്‍ വി.വി അജിത് കുമാര്‍, അസി. എക്സി. എഞ്ചിനീയര്‍മാരായ ഒ. സുനിത, എന്‍. സിന്ധു, സി.കെ സതീഷ്കുമാര്‍, പി.പി ലേഖ പത്മന്,
യു.എല്‍.സി.സി.എസ്, വാപ്കോസ്, കൈറ്റ്, എല്‍.എസ്.ജി.ഡി, പി.ഡബ്ല്യു.ഡി തുടങ്ങിയ വിഭാഗങ്ങളുടെ ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

