News

മുക്കത്ത് വൃദ്ധയോടുള്ള ക്രൂരത; പോലീസിന് നിര്‍ണായക തെളിവുകള്‍

മുക്കത്ത് വൃദ്ധയെ തട്ടിക്കൊണ്ടുപോയി അക്രമിച്ച് മാലകവര്‍ന്ന കേസില്‍ നിര്‍ണായക തെളിവുകള്‍ ശേഖരിച്ച് മുക്കം പോലീസ്. കേസില്‍ പ്രതികള്‍ അടുത്ത ദിവസംതന്നെ പിടിയിലായേക്കുമെന്നാണ് വിവരം. കേസ് നടന്നതുമുതല്‍ കൃത്യതയാര്‍ന്ന അന്വേഷണം നടത്തിയതിലൂടെയാണ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.

കോഴിക്കോട് റൂറല്‍ എസ്പി ശ്രീനിവാസ്, ഡിവൈഎസ്പി അഷ്‌റഫ്്, സിഐ സിജു ബി.കെ, കൂടാതെ മുക്കം പോലീസ് സ്‌റ്റേഷനിലെ പോലീസുകാരും സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരുമടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണത്തിനിടയില്‍ ഇന്ന് രാവിലെ മുക്കത്ത് നിന്ന് 10 കിലോ കഞ്ചാവുമായി രണ്ടുപേരെയും ഇവര്‍ പിടിച്ചിരുന്നു.

വീട്ടില്‍ നിന്നും ഹോട്ടല്‍ ജോലിക്കായി ഓമശ്ശേരിയ്ക്ക് പോകുകയായിരുന്ന മുത്തേരി സ്വദേശിനിയായ സ്ത്രീ ആയിരുന്നു അക്രമത്തിന് ഇരയായത്. മുത്തേരിയില്‍ നിന്നും ഓട്ടോറിക്ഷയില്‍ കയറിയതാണെന്നും പിന്നീട് നടന്നതൊന്നും ഓര്‍മ്മയില്ലെന്നുമാണ് ഇവര്‍ പറയുന്നത്.

മുത്താലം ഭാഗത്തായുള്ള ഓവു ചാലിന് സമീപം ബോധരഹിതയായി കിടക്കുന്ന സ്ത്രീയെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കഴുത്തിലുണ്ടായിരുന്ന ഒരു പവന്റെ മാലയും, കാതില, സ്വര്‍ണത്തിന്റെ സ്റ്റഡ് ബാഗിലുണ്ടായിരുന്ന പണം,മൊബൈല്‍ എന്നിവ നഷ്ടപ്പെട്ടതായി യശോദ പോലീസിനോടായി പരാതിയില്‍ പറഞ്ഞിരുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!