Trending

ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ; മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും

കേരളത്തിന്റെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർണ്ണായക ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്. ഏറെ നീണ്ടുപോയ അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ടുകൊണ്ട് ഇന്ന് തന്നെ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് ഡൽഹിയിൽ നിന്നുള്ള സൂചനകൾ. രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം കേരളത്തിലെ മുതിർന്ന നേതാക്കളുമായും കെ.പി.സി.സി ഭാരവാഹികളുമായും സംസാരിച്ചിരുന്നു.

എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ബംഗളൂരുവിൽ നിന്ന് ഡൽഹിയിൽ തിരിച്ചെത്തിയിട്ടുണ്ട്. ഖർഗെയും രാഹുലും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സോണിയാ ഗാന്ധിയുമായി സംസാരിച്ച് അന്തിമ തീരുമാനം കൈക്കൊള്ളും. പ്രഖ്യാപനം വൈകരുതെന്ന അഭിപ്രായമാണ് നേതാക്കൾ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടത്. 

ഭരണനേതൃത്വത്തെ നിശ്ചയിക്കുന്നതിൽ ഇത്രയധികം കാലതാമസം നേരിടുന്നത് മുന്നണി പ്രവർത്തകർക്കിടയിലും പൊതുജനങ്ങൾക്കിടയിലും വലിയ നിരാശയ്ക്ക് കാരണമായിട്ടുണ്ട്.

എന്നാൽ, ഭൂരിപക്ഷത്തിൽ വിശ്വാസമർപ്പിക്കുകയാണ് കെ സി വേണു​ഗോപാൽ. സമവായത്തിലാണ് രമേശ് ചെന്നിത്തലയുടെ പ്രതീ​ക്ഷ. സമ്മർദ്ദം വിജയിക്കുമെന്ന പ്രതീക്ഷയിലാണ് വി ഡി സതീശൻ.

ഇതിനിടെ മുഖ്യമന്ത്രി പ്രഖ്യാപനത്തിലെ ലാ​ഗിനെതിരെ ലീ​ഗും രം​ഗത്തെത്തി. തീരുമാനം വൈകുന്നതിൽ മുസ്ലിം ലീഗിൽ പ്രതിഷേധം കനക്കുകയാണ്. ഇടഞ്ഞു നിൽക്കുന്ന ലീ​ഗിനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് നേതാക്കൾ. ചർച്ചയ്ക്കായി ദീപാ ദാസ് മുൻഷി ലീഗ് നേതാക്കളെ വിളിപ്പിച്ചിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!