
കുന്ദമംഗലം : കേരള സർക്കാർ സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ സൗജന്യ കലാ പരിശീലനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
അരിയിൽ അലവി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.ഷിയോലാൽ അധ്യക്ഷനായി.നാടിന്റെ സാംസ്‌കാരിക ഉന്നതി നിലനിര്‍ത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുക, പ്രായഭേദമന്യേ കലയോടുള്ള ആഭിമുഖ്യം വളര്‍ത്തുക, കലാ വിഷയങ്ങളില്‍ യോഗ്യത നേടുന്നവരെ പ്രോത്സാഹിപ്പിക്കുക എന്നീ ഉദ്ദേശങ്ങളോടെയാണ് വജ്രജൂബിലി ഫെല്ലോഷിപ്പ് ആരംഭിച്ചിരിക്കുന്നത്. കേരളത്തിന്റെ കലാസാംസ്‌കാരിക പാരമ്പര്യത്തെ നിലനിര്‍ത്തുകയും പരിപോഷിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ അബൂബക്കർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം കെ നദീറ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ബാബു നെല്ലോളി, ടി.കെ മീന, മുംതാസ് ഹമീദ് തുടങ്ങിയവർ സംസാരിച്ചു.വജ്രജൂബിലി കോഡിനേറ്റർ ആദിത്യ ഷിബിൻ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.അതാത് മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച കലാകാരന്മാരായസാബിദ് എം ( കോൽക്കളി), കൃഷ്ണ ( മോഹിനിയാട്ടം),ആദിത്യ എം.എം ( തിരുവാതിര), ശ്രീജിത്ത് എൻ.കെ ( കഥകളി- ചെണ്ട ),സൗമ്യ.വി (സംഗീതം വോക്കൽ) തുടങ്ങിയവരാണ് പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. 300 അധികംകലാകാരന്മാർക്കാണ് ഇത്തവണ ബ്ലോക്ക് പഞ്ചായത്ത് പരിശീലനം നൽകുന്നത്. പരിശീലനത്തിന്റെ ഭാഗമായി വിവിധ കലാകാരന്മാരുടെ പരിപാടികൾ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൈമൂന കടുക്കാഞ്ചേരി സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.ഗിരീഷ് നന്ദി പറഞ്ഞു