തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്നു മാറ്റിവച്ച എസ് എസ് എൽ സി ഹയർ സെക്കണ്ടറി പരീക്ഷ ഈ മാസം 26 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ നടക്കും. മേയ് 26ന് കണക്ക്, 27ന് ഫിസിക്സ്, 28ന് കെമിസ്ട്രി എന്നിങ്ങനെയാണ് എസ്എസ്എൽസി പരീക്ഷയുടെ ടൈം ടേബിൾ.
പ്ലസ് വൺ പരീക്ഷകൾ 26 മുതൽ 28 വരെയും പ്ലസ് ടു പരീക്ഷകൾ 26 മുതൽ 30 വരെയുമാണ് നടക്കുക. കേരള സര്‍വകലാശാലയുടെ അവസാന സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ ഈ മാസം 21ന് ആരംഭിക്കും. അതെ സമയം തുടർ മൂല്യ നിർണയങ്ങളുമായ ബന്ധപ്പെട്ട കാര്യങ്ങൾ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിനു ശേഷം അറിയിക്കും.