ന്യൂ ഡൽഹി :രാജ്യത്ത് കോവിഡ് ബാധിച്ചുള്ള മരണ സംഖ്യ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 122 പേരാണ് രാജ്യത്ത് മരിച്ചത്. രോഗികളുടെ എണ്ണം മുക്കാൽ ലക്ഷത്തിലേക്ക് കടക്കുകയാണ്. ലോക്ക് ഡൗണിൽ ഇളവുകൾ ലഭ്യമായതോടെ രോഗ സ്ഥിരീകരണത്തിന്റെയും മരണത്തിന്റെയും നിരക്കുകൾ വർധിക്കുകകയാണെന്നാണ് റിപ്പോർട്ടുകൾ
നിലവിൽ രാജ്യത്ത് 2415 മരിച്ചു. 74281 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മാത്രം രോഗം സ്ഥിരീകരിച്ചിക്കുന്നത് 3525 പേർക്കാണ്.ആകെ രോഗികളില്‍ 66 ശതമാനവും മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, ഡൽഹി സംസ്ഥാനങ്ങളിൽ നിന്നാണെന്നാണ് കണക്ക് വ്യക്തമാക്കുന്നത്.
അതെ സമയം കേരളത്തിൽ ഇന്നലെ അഞ്ചു പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ രോഗമുക്തവരായവരില്ല