കുന്ദമംഗലം: പട്ടിണിയിലായ ഓട്ടോ തൊഴിലാളികളെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഒട്ടോ തൊഴിലാളികൾ കുന്ദമംഗലത്ത് പ്രതിഷേധ സമരം സംഘടിപ്പിച്ചു. ക്ഷേമനിധി ഉടൻ അനുവദിക്കണമെന്നും സമരത്തിൽ ആവശ്യപ്പെട്ടു.
എല്ലാ വിഭാഗം തൊഴിലാളികളെയും പരിഗണിക്കുമ്പോൾ സംസ്ഥാനത്ത് ഏറ്റവും അധികം ജോലി ചെയ്യുന്ന സാധാരണക്കാരന്റെ സാരഥികളെ സർക്കാർ കാണാതെ പോകുന്നുവെന്ന വിമർശനം ഉയരുകയും മനുഷ്യാവകാശ കമ്മീഷൻ പ്രശ്നത്തിൽ ഇടപെടുകയും ചെയ്തിരുന്നു
ഈ സാഹചര്യത്തിലാണ് ഓട്ടോറിക്ഷാ മസ്ദൂർ സംഘ് ബിഎംഎസ് കുന്ദമംഗലം യൂണിറ്റിന്റെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം നടത്തിയത്. പ്രസിഡണ്ട് എം.കെ.പവിത്രൻ, സെക്രട്ടറി സിജിത്ത്, മേഖല സെക്രട്ടറി അമിത് എന്നിവർ നേതൃത്വം നൽകി