പ്രസവത്തിനിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ ഡോക്റ്റർക്കെതിരെ നടപടി ആവശ്യപ്പെട്ട് കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലിന് മുന്നിൽ യുവതിയും, ബന്ധുക്കളും കുന്ദമംഗലം കേന്ദ്രമായി രൂപവത്കരിച്ച ആകക്ഷൻ കമ്മറ്റിയും ചേർന്ന് പ്രതിഷേധ സമരം നടത്തി.
ആക്ക്ഷൻ കമ്മറ്റി ചെയർമാൻ ടിപി സൈനുദ്ധീൻ നിസാമി അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് അംഗം സി എം ബൈജു, മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ് തെക്കയിൽ, വിവിധ കക്ഷി നേതാക്കൻമാരായ മുസ്ലിം ലീഗ് കുന്ദമംഗലം മണ്ഡലം ട്രഷറർ ഒ .ഉസൈൻ, പഞ്ചായത്ത് ജന. സെക്രട്ടറി എം ബാബുമോൻ, ഡി സി സി സെക്രട്ടറി അബ്ദു റഹിമാൻ ഇടക്കുനി, മുൻ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം പി അശോകൻ, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് ടി കെ മാധവൻ, ട്രഷറർ ഇ പി അൻവർ സാദത്ത്, കുന്ദമംഗലം മഹല്ല് മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് കെ അബ്ദുൽ മജീദ് ഹാജി, വുമൺ ജസ്റ്റീസ് മൂവ്മെൻ്റ് ജില്ലാ പ്രസിഡണ്ട് മുബീന വാവാട്, ടി വി അബ്ദുൽ ഹമീദ് ഹാജി,എ കെ മുഹമ്മദ് അഷ്റഫ്, കെ ഷമീർ, കെ മണി, സി പി ശിഹാബ്, എം പി ഉസ്മാൻ ഹാജി, ജിജിത് പൈങ്ങോട്ട് പുറം, സനൂഫ് ചാത്തങ്കാവ്, പി സൈതാലി, കെ അഷ്റഫ് ,ടി വി അബ്ദുറഹിമാൻ, എന്നിവർ പ്രസംഗിച്ചു. അതേസമയം കുഞ്ഞ് നഷ്ടപ്പെട്ട ഹാജറ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലെത്തി ഡോക്റ്റർക്കെതിരെ പരാതി നൽകി. സംഭവത്തിൽ പോലീസ് കേസെടുത്തു മൊഴിരേഖപ്പെടുത്തും എന്നതിന്റെ അടിസ്ഥാനത്തിൽ സമരം പിൻ വലിക്കുകയായിരുന്നു.