Kerala

രണ്ടു ഭാര്യമാർ വിദേശത്ത്, ഇതിനിടയിൽ പ്ലസ്‌ വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു, ഒളിവിൽ കഴിയവേ ഉദയലാൽ പിടിയിൽ

തൊടുപുഴ മലങ്കര ജലാശയത്തിലെ ദ്വീപിൽ കുട്ടവഞ്ചിയില്‍ കൊണ്ടുപോയി പ്ലസ്‌ വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി ഘോഷ് പിടിയിലായി. ഒളിവിലായിരുന്ന പ്രതിയെ മുട്ടം പോലീസാണ് അറസ്റ്റുചെയ്തത്. ഇടുക്കി സ്വദേശിനിയായ യുവതിക്കൊപ്പം ലോഡ്ജില്‍ ഒളിവില്‍ കഴിയുകയായിരുന്നു. യുവതിയുടെ ഫോണ്‍ നിരീക്ഷിച്ചതിലൂടെയാണ് പ്രതിയെ പിടികൂടിയതെന്ന് സ്റ്റേഷന്‍ ഓഫീസര്‍ പ്രിന്‍സ് ജോസഫ് വ്യക്തമാക്കി.

ഇക്കഴിഞ്ഞ ജനുവരി 26നാണ്‌ ഉദയലാൽ പെൺകുട്ടിയെ തുരുത്തിൽ എത്തിച്ച് പീഡിപ്പിച്ചത്. ഇയാൾക്ക് രണ്ടു ഭാര്യമാരുണ്ടായിരുന്നു. രണ്ടുപേരും വിദേശത്തുമാണ്. ഇതിനിടെ എറണാകുളത്ത് ഹോംനഴ്‌സായി ജോലി ചെയ്തുവരുന്ന സ്ത്രീയെ ഇയാള്‍ അടുത്തിടെ രജിസ്റ്റര്‍ വിവാഹം ചെയ്തിരുന്നു. ഈ സ്ത്രീയൊടൊപ്പമായിരുന്നു ഇയാൾ ലോഡ്ജിൽ ഒളിവിൽ കഴിഞ്ഞിരുന്നത്. സ്ത്രീയുടെ ഫോൺ സെെബർ സെല്ലുവഴി നീരീക്ഷണ വിധേയമാക്കിയതോടെയാണ് പ്രതിയെക്കുറിച്ചുള്ള സൂചനകൾ പൊലീസിന് ലഭിച്ചത്. തുടർന്ന് പ്രിൻസ് ജോസഫിൻ്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തുകയും പ്രതിയെ അറസ്റ്റു ചെയ്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!