മടവൂര്‍ ഗ്രാമ പഞ്ചായത്തിന്റെയും കുടുംബാരോഗ്യകേന്ദ്രത്തിന്റെയും സംയുക്തആഭിമുഖ്യത്തില്‍ രാംപോയില്‍ അങ്ങാടിയില്‍ വെച്ച് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കു വേണ്ടിയുള്ള ആരോഗ്യ ശുചിത്വ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി. വി. പങ്കജാക്ഷന്‍ ക്യാമ്പ് ഉത്ഘാടനം ചെയ്തു. മടവൂര്‍ ഗ്രാമ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ താമസിക്കുന്ന 70 ഓളം ബംഗാള്‍, ബീഹാര്‍, ഉത്തര്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ ആരോഗ്യ ശുചിത്വ പരിശോധന നടത്തുകയുണ്ടായി.
ആര്‍ക്കും തന്നെ പകര്‍ച്ച വ്യാധി രോഗങ്ങള്‍ ഉള്ളതായി പരിശോധന റിപ്പോര്‍ട്ടില്‍ കാണാന്‍ കഴിഞ്ഞില്ല. ക്യാമ്പില്‍ മടവൂര്‍ കുടുംബാരോഗ്യ കേന്ദ്രo ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീ. എം. വി. ജനാര്‍ദ്ധനന്‍, ജെ. എച്ച്. ഐ. മാരായ ശ്രീ. എം. കുഞ്ഞബ്ദുള്ള, സി. പ്രസാദ്, നരിക്കുനി സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ഐ. സി. ടി. സി. കൌണ്‍സിലര്‍ ശ്രീമതി. ഇ.റീഷമ, ടെക്നിഷ്യന്‍ ശ്രീമതി . ഷൈജപ്രിയ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് നടത്തിയ ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സ് നരിക്കുനി സാമൂഹിക ആരോഗ്യ കേന്ദ്രം ഫര്‍മസിസ്റ്റ് നാസര്‍ ഹിന്ദി ഭാഷയില്‍ അവതരിപ്പിച്ചു

