ഹണി റോസ് അബലയല്ല, ശക്തയാണെന്ന് രാഹുൽ ഈശ്വർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഭരണഘടന നൽകുന്ന അവകാശത്തിലാണ് താൻ വിമർശനം നടത്തിയതെന്നും പുരുഷൻമാർക്കും കുടുംബത്തിനും വേണ്ടിയാണ് ഇപ്പോൾ നടത്തുന്ന വാർത്താസമ്മേളനമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
ഹണി റോസും വിമർശനത്തിന് അതീതയല്ല, മാന്യമായ ഭാഷയിലാണ് വിമർശിച്ചത്
ബോചെ ചെയ്തത് തെറ്റെന്ന് ആദ്യം പറഞ്ഞത് താനാണ്. പക്ഷേ ദ്വയാര്‍ത്ഥ പ്രയോഗം കൊണ്ട് ബോ ചെ ചെയ്ത നല്ല കാര്യങ്ങളെ കാണാതിരിക്കാനാവില്ല, അതൊന്നും ആരും മറക്കരുത്. പുരുഷ വിരോധം ആണ് പുരോഗമനമെന്ന് ചിന്തിക്കുന്നവരാണ് ചില ഫെമിനിസ്റ്റുകൾ.സ്ത്രീകളെ പരമാവധി പ്രകോപിപ്പിക്കുക എന്നതാണ് ചില പുരുഷന്മാരുടെ ചിന്ത.ശരിയെന്ന് വിശ്വസിക്കുന്ന കാര്യത്തിൽ ജയിലിൽ പോവാൻ മടിയില്ല, രാഹുൽ ഈശ്വർ കൂട്ടിച്ചേർത്തു.
മുൻപും തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്.എന്നിട്ടും ഞാൻ എടുത്ത നിലപാട് ശരിയാണെന്ന് തെളിഞ്ഞു.ഹണി റോസിന്റെ വിഷമത്തോടൊപ്പം നില്‍ക്കുന്നുവെന്നും അവര്‍ക്കെതിരായ സൈബര്‍ ബുള്ളിയിംഗ് ശരിയല്ലെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു. തനിക്കെതിരെ ഉപയോഗിക്കുന്നത് കടുത്ത വാക്കുകളാണ്. താന്‍ ചെയ്യുന്നത് ഓര്‍ഗനൈസ്ഡ് ക്രൈം ആണെന്ന് പറയുന്നു. അത്തരം വലിയ വാക്കുകള്‍ ഉപയോഗിക്കരുതെന്നും രാഹുല്‍ ഈശ്വര്‍ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.