പടനിലം; താഴെ പടനിലം വളവില്‍ പച്ചക്കറി ലോറി തലകീഴായ് മറിഞ്ഞ് അപകടം. പലര്‍ച്ചെ ഒരുമണിയോടെയാണ് തൃശ്ശൂരേക്ക് പോവുകയായിരുന്ന ലോറി പരസ്യ ബോര്‍ഡിലും റോഡിന്റെ സൈഡ് ഭിത്തിയിലും തട്ടി താഴെയുള്ള വയലിലേക്ക് തലകീഴായ് മറിഞ്ഞത്. അപകടത്തില്‍ ലോറി ഡ്രൈവറും തൊഴിലാളിയും അത്ഭുതകരമായ് രക്ഷപ്പെട്ടു.
താഴെ പടനിലം റോഡില്‍ അപകടങ്ങള്‍ സ്ഥിരം കാഴ്ചയാണ്. മാസങ്ങള്‍ക്ക് മുമ്പ് സമാനമായി ഒരു ലോറി ഇത്തരത്തില്‍ വയലിലേക്ക് തലകീഴായ് മറിഞ്ഞിരുന്നു.പിന്നീടും പല അപകടങ്ങളും ഇവിടെയുണ്ടായി. വലിയ വളവും ഇറക്കവും ആണ് മിക്ക അപകടങ്ങള്‍ക്കും കാരണം. റോഡിന്റെ വശങ്ങളില്‍ പരസ്യബോര്‍ഡുകളും ഉണ്ട്. അപകടം പതിവായതിനാല്‍ എത്രയും പെട്ടന്ന് ഇത് കുറക്കാനുള്ള നടപടിയെടുക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

