ഇന്ധനവില വർധനക്കെതിരെ പ്രതിഷേധിച്ച് കോൺഗ്രസിന്റെ റോഡ് ഉപരോധതിനിടെ നടന്‍ ജോജുവിൻ്റെ കാർ തകർത്ത കേസില്‍ രണ്ട് കോൺഗ്രസ്പ്രവർത്തകർക്ക് കൂടി ജാമ്യം ലഭിച്ചു. ഷാജഹാൻ, അരുൺ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്.എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ രണ്ട് ആൾ ജാമ്യത്തിലാണ് ജാമ്യം. ഇതിന് പുറമെ ഓരോരുത്തരും 37,500 രൂപ കെട്ടിവെയ്ക്കണമെന്നും കോടതി നിർദേശിച്ചു.
അതേസമയം, രണ്ടാം പ്രതി ജോസഫിൻ്റെ അപേക്ഷ പ്രോസിക്യൂട്ടറുടെ വാദത്തിനായി ചൊവ്വാഴ്ചത്തേക്ക് മാറ്റി. ജോസ്ഫ് ആദ്യം നല്‍കിയ ജാമ്യേപക്ഷ തള്ളിയിരുന്നു
ജോജുവിന്റെ കാർ തകർത്ത കേസ്; രണ്ട് കോൺഗ്രസ്പ്രവർത്തകർക്ക് കൂടി ജാമ്യം;പി.ജി ജോസഫിന് ജാമ്യമില്ല

