Local

മനുഷ്യാവകാശ പ്രവർത്തനങ്ങൾക്ക് ഇന്ത്യൻ ജനത ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണം: ശിഹാബ് പൂക്കോട്ടൂർ

കുന്ദമംഗലം : ഫാഷിസ്റ്റ് കാലത്ത് ജനകീയ പ്രതിരോധത്തിനും മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കും ഇന്ത്യൻ ജനത ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്നും കാലത്തിനനുസരിച്ച സാമൂഹിക മുന്നേറ്റത്തിനായി പ്രയത്നിക്കണമെന്നും ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ആവശ്യപ്പെട്ടു.

കുന്ദമംഗലത്ത് നടന്ന പ്രാദേശിക ഭാരവാഹികളുടെ മേഖലാ നേതൃ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ജില്ലാ പ്രസഡന്റ് ടി ശാക്കിർ വേളം അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ പ്രകാശൻ പയ്യോളി, ടീൻ ഇന്ത്യ സംസ്ഥാന കമ്മറ്റിയംഗം നുഹ് മാൻ വയനാട്, ജമാഅത്തെ ഇസ്ലാമി സംസ്ഥാന HRD പ്രതിനിധി സലാം ഓമശേരി, ജില്ലാ സെക്രട്ടറി എം സി സുബ്ഹാൻ ബാബു , സിറാജുദീൻ ഇബ്നു ഹംസ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ സദ്റുദീൻ പുല്ലാളൂർ സ്വാഗതവും ജില്ലാ സെക്രട്ടറിയേറ്റംഗം സി.പി ജൗഹർ സമാപനവും നടത്തി

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!