രാജ്യത്ത് കോവിഡ് ബാധ രൂക്ഷമായി വർധിക്കുന്നു. രോഗികളുടെ പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലേക്ക്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 97,570 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിചിരിക്കുന്നത്. ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം രാജ്യത്ത് 46,59,985 ആയി.
മരണ നിരക്കിലും യാതൊരു വിധ കുറവുകളും ഇല്ലാത്തത് ആശങ്ക ഉയർത്തുന്നുണ്ട്. കഴിഞ്ഞ ദിവസം 1,201 പേരാണ് രോഗബാധിതരായി മരണപെട്ടത്. ഇതോടെ രാജ്യത്തെ മരണം 77,472 ആയി.
നിലവില്‍ 9,58,316 പേരാണ് ചികിത്സയിലുള്ളത്. 36,24,197 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്രആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

